വീഡിയോ ദൃശ്യം 
India

നാളെയാണ് വോട്ടെടുപ്പ്; ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പ്രാര്‍ഥന നടത്തി ഡികെ ശിവകുമാര്‍

വിലക്കയറ്റത്തെ കുറിച്ച് വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പ്രാര്‍ഥന നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടിങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, വിലക്കയറ്റത്തെ കുറിച്ച് വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പ്രാര്‍ഥന നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മേശപ്പുറത്ത് വച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ മാലയിട്ട് തേങ്ങയും വാഴപ്പഴവും ഉള്‍പ്പടെ വച്ചായിരുന്നു പ്രാര്‍ഥന. സിലിണ്ടറിന് മുന്നില്‍ കര്‍പ്പൂരം കത്തിച്ച് ആരതി നടത്തുകയും  അതിന് മുന്നില്‍ വണങ്ങുകയും ചെയ്തു. 

വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് സിലിണ്ടര്‍ നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഓര്‍ക്കണമെന്ന് ശിവകുമാര്‍ പറഞ്ഞു. ഇത് പിന്തുടരാന്‍ മാത്രമാണ് ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പോളിങ് ബൂത്തുകളില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ ഒരു സിലിണ്ടര്‍ സൂക്ഷിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT