വൈറലായ വിഡിയോ ദൃശ്യങ്ങള്‍ 
India

ഓഫീസ് മുറിയില്‍ യൂണിഫോമില്‍ സ്ത്രീകളുമായി 'രതിലീലകള്‍'; കര്‍ണാടക ഡിജിപിയുടെ ദൃശ്യങ്ങള്‍ വൈറല്‍

സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്കെതിരെ കര്‍ശനനടപടിയുണ്ടാകമെന്നാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിജിപി ഓഫിസിലെ വിവാദ ദൃശ്യങ്ങള്‍ പുറത്ത്. യൂണിഫോമില്‍ ഔദ്യോഗിക കസേരയില്‍ ഇരുന്ന് ഡിജിപി സ്ത്രീകളെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിരമിക്കാന്‍ നാലുമാസം മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. വിഡിയോ വൈറലായതോടെ കര്‍ണാടകയിലെ പൊലീസ് സേനയ്ക്കാകെ നാണക്കേടായി.

ഡയറക്ടറേറ്റ് ഓഫ് സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയായ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആര്‍ രാമചന്ദ്ര റാവു ആണ് യൂണിഫോമിലിരിക്കെ സ്ത്രീകളോട് അടുത്ത് ഇടപഴകുന്ന രംഗങ്ങളാണ് കാമറയില്‍ കുടുങ്ങിയത്. ഒളികാമറ വച്ചാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ ചിത്രീകരിച്ചത് എന്നാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്കെതിരെ കര്‍ശനനടപടിയുണ്ടാകമെന്നാണ് വിവരം

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ കാണാന്‍ ഡിജിപിയുടെ വസതിയിലെത്തിയെങ്കിലും ആഭ്യന്ത്രമന്ത്രി കാണാന്‍ കൂട്ടാക്കിയില്ല. പുറത്തുവന്ന വീഡിയോ വ്യാജമാണെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ഡിജിപി പറഞ്ഞു. 'ഞാന്‍ ഞെട്ടിപ്പോയി, ഈ വീഡിയോകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണ്. ഞാന്‍ ഒരു അഭിഭാഷകനെ കാണുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്യും,' അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് അദ്ദേപം പ്രതിരിച്ചില്ല.

ഡ്യൂട്ടിക്കിടെ ഇത്തരത്തില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് വന്‍ തോതിലുള്ള പ്രതിഷേധത്തിന് കാരണമായി. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍. രാമചന്ദ്ര റാവു, നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ വളര്‍ത്തുമകളും നടിയുമായ രന്യ റാവുവിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്.

Karnataka DGP Ramachandra Rao in trouble as sleazy video goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ജുബൈല്‍ ബീച്ചില്‍

സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ ക്രൈസ്തവ സഭാ കൂട്ടായ്മ

സ്വര്‍ണപ്പാളി മാറ്റിയെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി, കരൂര്‍ ദുരന്തത്തില്‍ വിജയ് പ്രതിയാകാന്‍ സാധ്യത: ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ പെയ്ഡ് അപ്ര​ന്റിസ്ഷിപ്പ്, എൻജിനിയറിങ് ബിരുദമുള്ളവർക്കും ഡിപ്ലോമ ഉള്ളവ‍ർക്കും അപേക്ഷിക്കാം

SCROLL FOR NEXT