ബിജെപി ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും; നിതിന്‍ നബിന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബീനെ ബിജെപിയുടെ 12-ാമത് ദേശീയ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ നിന്നുള്ള നേതാവാണ് 42 കാരനായ നിതിന്‍ നബിന്‍. ബിജെപി നേതൃനിരയിലെ തലമുറ മാറ്റം കൂടിയാണ് നിതിന്‍ പ്രസിഡന്റാകുന്നതോടെ സംഭവിക്കുന്നത്.
ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെയായിരുന്നു. ആറു മണി വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. തുടര്‍ന്ന് മത്സരരംഗത്ത് ഒന്നിലേറെ പേര്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ നിതിന്‍ നബിനെ പിന്തുണയ്ക്കുന്നുണ്ട്.
റിട്ടേണിങ് ഓഫീസര്‍ കെ ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്. ബിജെപി ദേശീയ കൗണ്‍സിലില്‍ നിന്നും സംസ്ഥാന കൗണ്‍സിലുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഇലക്ടറല്‍ കോളേജാണ് ബിജെപി ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ആവശ്യമെങ്കില്‍ ജനുവരി 20 ന് വോട്ടെടുപ്പ് നടത്തി, പ്രഖ്യാപനം നടത്തുമെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
ബിജെപിയുടെ ഭരണഘടന അനുസരിച്ച്, ഒരു സംസ്ഥാനത്തെ ഇലക്ടറല്‍ കോളേജിലെ കുറഞ്ഞത് 20 അംഗങ്ങളെങ്കിലും സംയുക്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കണം. സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത് 15 വര്‍ഷത്തെ അംഗത്വം ഉണ്ടായിരിക്കുകയും വേണം. ബിഹാറില്‍ അഞ്ചു തവണ എംഎല്‍എയായിരുന്നു നിതിന്‍ നബില്‍. സംസ്ഥാനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാറിലെ മുതിര്‍ന്ന ബിജെപി നേതാവായിരുന്ന നബില്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ് നിതിന്‍ നബിന്‍.
The new national president of the BJP will be announced tomorrow. Nitin Nabin will be elected as the president
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

