ബിജെപി, കോണ്‍ഗ്രസ് പതാകകള്‍ 
India

'ഞങ്ങള്‍ എപ്പോഴേ തയ്യാര്‍'; തുടര്‍ ഭരണം ഉറപ്പെന്ന് ബിജെപി, രാഹുലിന്റെ നിര്‍ദേശം 150 സീറ്റെന്ന് കോണ്‍ഗ്രസ്, കര്‍ണാടകയില്‍ ഇനി തെരഞ്ഞെടുപ്പ് ആവേശം

കര്‍ണാടകയില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി എപ്പോഴും തയ്യാറായിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ശക്തമായ സംഘടന സംവിധാനമുള്ള പാര്‍ട്ടിയാണ് ബിജെപി. ഞങ്ങള്‍ തെരഞ്ഞെടുപ്പിന് സജ്ജമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മറ്റും ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകള്‍ വലിയ പിന്തുണയാണ് പ്രകടിപ്പിച്ചത്. മെയ് 13 ന് ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്,'അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ബിജെപി ജാതി രാഷ്ട്രീയം കളിക്കുകയാണ്. തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തും. കര്‍ണാടകയില്‍ നിന്ന് 150 സീറ്റുകള്‍ നല്‍കണമെന്നാണ് ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം. മുഖ്യമന്ത്രിയെ പാര്‍ട്ടി ഹൈക്കമാന്‍ഡ് പിന്നീട് തീരുമാനിക്കും.കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ ഏറെ മുന്നിലാണ്. ആറു മാസം മുന്‍പ് തന്നെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് നേട്ടമായെന്നും അദ്ദേഹം അവകാശപ്പട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക