കര്‍ണാടകത്തില്‍ ആര്‍ത്തവ അവധി Pexels
India

'18 മുതല്‍ 52 വയസ്സുവരെ'; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും കര്‍ണാടകത്തില്‍ ആര്‍ത്തവ അവധി

എല്ലാമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്ന ആദ്യസംസ്ഥാനമാണ് കര്‍ണാടക

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരുദിവസം ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവധി ലഭിക്കും. സ്ഥിരം ജീവനക്കാര്‍ക്കൊപ്പം കരാര്‍, പുറംകരാര്‍ (ബിപിഒ) ജീവനക്കാര്‍ക്കും അവധിനല്‍കണം

18 മുതല്‍ 52 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് ആര്‍ത്തവ അവധി അനുവദിക്കുന്നത്. അതത് മാസത്തില്‍ത്തന്നെ അവധിയെടുക്കണം. അടുത്തമാസങ്ങളിലേക്ക് നീട്ടാന്‍ സാധിക്കില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ അവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പുതിയ ഉത്തരവ് പ്രകാരം വനിതാ ജീവനക്കാര്‍ക്ക് വര്‍ഷം 12 അവധി അധികമായി ലഭിക്കും. തൊഴില്‍വകുപ്പ് തയ്യാറാക്കിയ ആര്‍ത്തവ അവധി നയത്തിന് കഴിഞ്ഞമാസമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എല്ലാമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്ന ആദ്യസംസ്ഥാനമാണ് കര്‍ണാടക. ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവ അവധിയുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ബാധകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉന്നമിട്ടത് സ്‌ഫോടന പരമ്പരകള്‍ക്ക്; 32 വാഹനങ്ങള്‍ ആക്രമണത്തിന് സജ്ജമാക്കാന്‍ പദ്ധതിയിട്ടു, സ്‌ഫോടക വസ്തു നിര്‍മ്മിക്കാന്‍ 2000 കിലോ എന്‍പികെ വളം വാങ്ങി

ബാംഗ്ലൂര്‍ ഡേയ്‌സ് ഞങ്ങള്‍ തമിഴിലെടുത്ത് നശിപ്പിച്ചു; ഞങ്ങളെ കണ്ടാല്‍ മധ്യവയസ്‌കരെ പോലുണ്ടായിരുന്നു: റാണ

എസ്‌ഐആറിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; സുപ്രീം കോടതിയെ സമീപീക്കാന്‍ നിര്‍ദേശം

BVFCL: പൊതുമേഖലാ സ്ഥാപനത്തിൽ 39 ഒഴിവുകൾ; ഐ ടി ഐ മുതൽ സി എ വരെ പാസായവർക്ക് അവസരം

സ്‌ഫോടനത്തിനു പിന്നില്‍ അങ്കാറയിലെ 'ചിലന്തി', 2022ല്‍ തന്നെ ആസൂത്രണം തുടങ്ങി, നിര്‍ണായക കണ്ടെത്തല്‍

SCROLL FOR NEXT