കർണാടക പിന്നാക്ക ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ കുടുംബത്തിന് ധനസഹായം കൈമാറുന്നു വിഡിയോ സ്ക്രീൻഷോട്ട്
India

സർക്കാരിന്റെ വക 5 ലക്ഷം, മന്ത്രിയുടെ കയ്യിൽ നിന്ന് 5 ലക്ഷം കൂടി; ബം​ഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം കൈമാറി കർണാടക

മന്ത്രി സ്വന്തം നിലയിൽ അഞ്ച് ലക്ഷം രൂപ കൂടി ചേർത്ത് 10 ലക്ഷം രൂപയാണ് നൽകിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിനോദ സഞ്ചാരത്തിനിടെ ബം​ഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണ് മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി കർണാടക സർക്കാർ. അപകടത്തിൽ മരിച്ച രണ്ട് പേരുടെയും പരിക്കേറ്റ മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് കർണാടക പിന്നാക്ക ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടെത്തി ചെക്ക് കൈമാറുകയായിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാരിന്റെ അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ, മന്ത്രി സ്വന്തം നിലയിൽ അഞ്ച് ലക്ഷം രൂപ കൂടി ചേർത്ത് 10 ലക്ഷം രൂപയാണ് നൽകിയത്. പരിക്കേറ്റവർക്ക് സർക്കാരിന്റെ ഒരു ലക്ഷവും മന്ത്രിയുടെ ഒരു ലക്ഷവും ചേർത്ത് രണ്ട് ലക്ഷം രൂപ വീതം നൽകി.​

മരിച്ച സ്മിതയുടെ കിഴുമുറിയിലെ വീട്ടിലെത്തിയ മന്ത്രി ചെക്ക് ഭർത്താവ് രഘുവിന് കൈമാറി. ലതയുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്കും സ്മിതയുടെ വീട്ടിൽ വച്ചുതന്നെ ചെക്കുകൾ കൈമാറി. കഴിഞ്ഞ ഏപ്രിൽ 29 നായിരുന്നു നാടിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള യാത്രയ്‌ക്കിടെ ബംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണാണ് കിഴുമുറി തേക്കെയിറമ്പിൽ സ്‌മിത രഘു (49), കൊട്ടാരത്തു മനക്കുടിയിൽ കെ കെ ലത (59) എന്നിവർ മരിച്ചത്.

രാമമംഗലം സ്വദേശികളായ പ്രീതി രാജു (51), മായാ മണികണ്ഠൻ (51), സിജി അനിൽ (45) എന്നിവർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ സിജി ഇപ്പോഴും ബംഗളൂരുവിൽ ചികിത്സയിലാണ്.​ ശിവാജി നഗറിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് സമീപത്ത് വലിച്ചുകെട്ടിയിരുന്ന ടാർപോളിന് അടിയിൽ അഭയം പ്രാപിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ​

Karnataka government hands over financial assistance to families of those killed in wall collapse in Bengaluru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല'; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം

52 പന്തില്‍ 87 റണ്‍സ്, തകര്‍ത്താടി സഞ്ജു; ഡല്‍ഹിക്കെതിരെ ചെന്നൈയ്ക്ക് അനായാസ ജയം

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണം, 20 മണ്ഡലങ്ങളിൽ ബിജെപിക്ക് 20 ശതമാനത്തിൽ കൂടുതൽ വോട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം, പൊട്ടിത്തെറി ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം; ഞെട്ടല്‍- വിഡിയോ

SCROLL FOR NEXT