Thawarchand Gehlot  ഫയൽ
India

അനിശ്ചിതത്വം അവസാനിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍; രണ്ടു വരിയില്‍ പ്രസം​ഗം അവസാനിപ്പിച്ച് മടക്കം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ലജ്ജാകരം, നാണക്കേട് എന്നെല്ലാം കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നുള്ള അനിശ്ചിതത്വം അവസാനിപ്പിച്ച് കര്‍ണാടക നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധ ചെയ്ത് ഗവര്‍ണര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനപ്രസംഗം വെട്ടിച്ചുരുക്കി രണ്ടു വരി മാത്രം പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്. അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന്, സഭാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോട്ട് പറഞ്ഞു.

'സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കര്‍ണാടക,' ഇത്രയും ഹിന്ദിയില്‍ പറഞ്ഞ് ഗവര്‍ണര്‍ ഗെഹലോട്ട് പ്രസംഗം പൂര്‍ത്തിയാക്കി. ഗവര്‍ണര്‍ പ്രസംഗം ചുരുക്കിയതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ലജ്ജാകരം, നാണക്കേട് എന്നെല്ലാം കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു. ലോക് ഭവനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് ചുരുക്കിയ പ്രസംഗത്തിന് കാരണം.

നേരത്തെ കേരളത്തിലും തമിഴ്‌നാട്ടിലും ഗവര്‍ണര്‍മാര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. കര്‍ണാടക സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തില്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഭാഗങ്ങളാണ് ലോക്ഭവനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഈ ഭാഗം ഒഴിവാക്കിയില്ലെങ്കില്‍ നിയമസഭയില്‍ എത്തില്ലെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു.

തുടര്‍ന്ന് ലോക്ഭവനും സര്‍ക്കാരും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചക്കൊടുവിലാണ് ഗവര്‍ണര്‍ നിലപാടില്‍ അയവു വരുത്തിയത്. 11 ഖണ്ഡികകളാണ് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ആകെ ഉണ്ടായിരുന്നത്. ഇതില്‍ ഗവര്‍ണര്‍ അപ്രീതി പ്രകടിപ്പിച്ച ഭാഗങ്ങളില്‍ ചില ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ തുടര്‍ക്കഥകളാകുകയാണ്.

കർണാടക ഗവർണർ തവാർചന്ദ് ഗെഹലോട്ട് ഭരണഘടന അനുശാസിക്കുന്ന കടമകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. സംസ്ഥാന സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന് പകരം സ്വന്തം പ്രസംഗം വായിച്ചതായി സിദ്ധരാമയ്യ നിയമസഭയിൽ കുറ്റപ്പെടുത്തി. ​ഗവർണർ നടത്തിയത് ഭരണഘടനാ ലംഘനമാണ്. കേന്ദ്രസർക്കാരിന്റെ കൈകളിലെ ഒരു പാവയാണ് ​ഗവർണറെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.

Karnataka Governor Thaawarchand Gehlot concluded his customary address to the joint session of the state legislature here after reading just two lines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

പഴങ്കഞ്ഞി വെറും പഴഞ്ചനല്ല

വെറും 2898 പന്തുകള്‍! അതിവേഗം അഭിഷേക് ശര്‍മ; ടി20യില്‍ റെക്കോർഡ്

'ഞരമ്പ് മുറിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി, മുറിയില്‍ പൂട്ടിയിട്ടു'; അമ്മയെക്കുറിച്ച് വെളിപ്പെടുത്തി നടി സയനി ഗുപ്ത

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

SCROLL FOR NEXT