പ്രതീകാത്മക ചിത്രം 
India

'കാമുകിയെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കും'; കൊലക്കേസ് പ്രതിക്കു കല്യാണം കഴിക്കാന്‍ പരോള്‍ അനുവദിച്ചു ഹൈക്കോടതി

വിവാഹത്തിനായി പരോള്‍ നല്‍കുന്നത് ചട്ടത്തില്‍ ഇല്ലാത്ത കാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കാമുകിയെ വിവാഹം കഴിക്കുന്നതിന് കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. അസാധാരണ സാഹചര്യം എന്നു വിലയിരുത്തിയാണ്, യുവാവിന് കോടതി പരോള്‍ അനുവദിച്ചത്.

കൊലക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ആനന്ദിനാണ് ജസ്റ്റിസ് എം നാഗപ്രസന്ന പതിനഞ്ചു ദിവസത്തെ സ്വാതന്ത്ര്യം നല്‍കിയത്. ആനന്ദിന്റെ മാതാവും കാമുകിയുമാണ് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആനന്ദിന് പരോള്‍ കിട്ടാത്ത പക്ഷം തന്നെ വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു നല്‍കുമെന്ന് കാമുകി കോടതിയെ അറിയിച്ചു. 

വിവാഹത്തിനായി പരോള്‍ നല്‍കുന്നത് ചട്ടത്തില്‍ ഇല്ലാത്ത കാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജയില്‍ മാനുവല്‍ അനുസരിച്ച് അസാധാരണ സാഹചര്യങ്ങളില്‍ പരോള്‍ നല്‍കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതൊരു അസാധാരണ സാഹചര്യമാണെന്നും കോടതി പറഞ്ഞു. 

ഒന്‍പതു വര്‍ഷമായി താന്‍ ആനന്ദുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി കോടതിയില്‍  പറഞ്ഞു. ആനന്ദിനു പരോള്‍ ലഭിച്ചില്ലെങ്കില്‍ തന്നെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുമെന്നും പെണ്‍കുട്ടി അറിയിച്ചു.

കേസില്‍ ആനന്ദിന് നേരത്തെ ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഇതു പിന്നീടു പത്തു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്