Nanjegowda 
India

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി

വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ബിജെപിയുടെ കെ എസ് മഞ്ജുനാഥ ഗൗഡയാണ് കോടതിയെ സമീപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മാലൂരു നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. എംഎല്‍എ കെ വൈ നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി അസാധുവാക്കിയത്.

വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപിയുടെ കെ എസ് മഞ്ജുനാഥ ഗൗഡയാണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണലില്‍ തിരിമറി നടന്നതിനാല്‍ നഞ്ചഗൗഡയുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

മണ്ഡലത്തില്‍ റീകൗണ്ടിങ് നടത്തി നാലാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് ആര്‍ ദേവദാസിന്റെ ബെഞ്ച് നിര്‍ദേശം നല്‍കി. വോട്ടെണ്ണലിന്റെ വീഡിയോ ദൃശ്യം ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോലാര്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നഞ്ചഗൗഡ അറിയിച്ചു. അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കണമെന്ന് നഞ്ചഗൗഡയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച ഹൈക്കോടതി, സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി വിധി 30 ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

The Karnataka High Court on Tuesday invalidated the election of Congress MLA KY Nanjegowda from Maluru constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും