ഒറ്റപ്പന്തലില്‍ വച്ച് ഉറ്റ സുഹൃത്തുക്കളായ യുവതികളെ വിവാഹം ചെയ്ത് 25കാരന്‍ 
India

ഒരേപോലെ വസ്ത്രം ധരിച്ചെത്തി, ഉറ്റ സുഹൃത്തുക്കളെ ഒരു വേദിയില്‍ വച്ച്‌ വിവാഹം ചെയ്ത് യുവാവ്; വിഡിയോ വൈറല്‍

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇത്തരം വിവാഹത്തിന്റെ നിയമസാധുതകളും സജീവ ചര്‍ച്ചയായി.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കല്യാണപ്പന്തലില്‍ വച്ച് ഉറ്റ സുഹൃത്തുക്കളായ യുവതികളെ വരണമാല്യം ചാര്‍ത്തി യുവാവ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ 25കാരന്‍ വസീം ഷെയ്ഖാണ് ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്തര്‍ എന്നിവരെ വിവാഹം ചെയ്തത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇത്തരം വിവാഹത്തിന്റെ നിയമസാധുതകളും സജീവ ചര്‍ച്ചയായി.

യുവതികള്‍ ഒരേതരത്തിലുള്ള വസ്ത്രം ധരിച്ചാണ് വിവാഹച്ചടങ്ങിനായി എത്തിയത്. കൂടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ചടങ്ങില്‍ മൂവരും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്തോഷത്തോടെ വരവേല്‍ക്കുന്നതും വിഡിയോയില്‍ കാണാം. മൂവരും തമ്മില്‍ വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തിയവരാണെന്ന് ബന്ധുക്കള്‍ പറയുന്നു. കാലക്രമേണെ ഈ ബന്ധത്തിന്റെ ആഴം കൂടിയതോടെ മൂവരും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്തരം വിവാഹങ്ങള്‍ അനുവദീനയമാണോ എന്ന നിലയിലേക്കായി ചര്‍ച്ചകള്‍. നിരവധി പേര്‍ ഈ വിവാഹത്തെ പിന്തുണച്ചപ്പോള്‍ എതിര്‍പ്പ് അറിയിച്ചവരും ധാരാളം. സന്തോഷകരമായ തീരുമാനമെന്ന് ചിലര്‍ പറഞ്ഞേേപ്പാള്‍ ഇത്തരം ബന്ധങ്ങള്‍ക്ക് എത്രത്തോളം സ്വീകാര്യമുണ്ടെന്നും എത്രകാലം നിലനില്‍ക്കുമെന്നും ചിലര്‍ ചോദിക്കുന്നു.

'ഈ തലമുറയ്ക്ക് നമ്മള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ഈ പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും എന്തുപറ്റി? എന്തുകൊണ്ടാണ് ഇവര്‍ ഒരു പുരുഷനെ വിവാഹം കഴിക്കുന്നത്, അവര്‍ എങ്ങനെയാണ് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകുന്നത്? അവര്‍ വളര്‍ന്നുവന്ന രീതിയും അവരുടെ പഠനങ്ങളും എന്നെ ദുഃഖിപ്പിക്കുന്നു. അവരുടെ ജീവിതം ഇല്ലാതാക്കുന്നത് വളരെ തെറ്റാണ്, ഇത് അറപ്പുളവാക്കുന്നു', 'ബ്രോ, ഇവിടെ ഒരാളെ കിട്ടാന്‍ പാടുപെടുകയാണ്, അപ്പോഴാണ് നിങ്ങള്‍ രണ്ടെണ്ണത്തിനെ ഒരേ സമയം വിവാഹം കഴിച്ചത്. എന്തായാലും അഭിനന്ദനങ്ങള്‍'. എന്നിങ്ങനെ പോകുന്നു കമന്റുകള്‍

Karnataka Man Marries Two Best Friends In Same Ceremony

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT