കേന്ദ്രമന്ത്രി കുമാരസ്വാമി, സമീർ അഹമ്മദ് ഖാൻ  ഫയൽ
India

കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ചന്നപട്ടണയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് കര്‍ണാടകമന്ത്രി കുമാരസ്വാമിയെ അധിക്ഷേപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കേന്ദ്രമന്ത്രിയും ജനാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച്ഡി കുമാരസ്വാമിക്കെതിരെ കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നടത്തിയ വംശീയ അധിക്ഷേപം വിവാദത്തില്‍. ഞായറാഴ്ച ചന്നപട്ടണയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് കര്‍ണാടകമന്ത്രി കുമാരസ്വാമിയെ അധിക്ഷേപിച്ചത്.

കുമാരസ്വാമി ബിജെപിയേക്കാള്‍ അപകടകാരിയാണ് എന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. സമീര്‍ഖാന്റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഖാന്റെ പരാമര്‍ശത്തെ ജെഡി(എസ്) ശക്തമായി അപലപിച്ചു. വംശീയ അധിക്ഷേപം നടത്തിയ മന്ത്രിയെ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് ഉടന്‍ പുറത്താക്കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു.

'എനിക്ക് ഹിജാബും പജാബും ആവശ്യമില്ല. എന്റെ രാഷ്ട്രീയം മുസ്ലീം വോട്ടുകളെ ആശ്രയിച്ചല്ല' എന്ന കുമാരസ്വാമിയുടെ പ്രസ്താവനയുടെ ഓഡിയോയും സമീര്‍ അഹമ്മദ് ഖാന്‍ വേദിയില്‍ പ്ലേ ചെയ്തു. ചന്നപട്ടണയില്‍ ബിജെപി വിട്ട മുന്‍ മന്ത്രി സി പി യോഗേശ്വറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും തമ്മിലാണ് പോരാട്ടം. കുമാരസ്വാമി എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് ചന്നപട്ടണയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT