പ്രതീകാത്മക ചിത്രം 
India

വീട്ടില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറി; അമ്മയെയും മൂന്ന് മക്കളെയും കുത്തിക്കൊന്നു, അന്വേഷണം 

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മംഗലൂരു: കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതനായ അക്രമി അമ്മയെയും മൂന്ന് മക്കളെയുമാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ മറ്റൊരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ഹസീന (46), 23,21,12 വയസുള്ള മക്കള്‍ എന്നിവരാണ് മരിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച അക്രമി കുടുംബത്തിലുള്ളവരെ ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുടുംബത്തിലെ മറ്റൊരു സ്ത്രീക്ക് പരിക്കേറ്റത്.

ഹസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT