ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ഭീകരരുടെ വെടിവെപ്പില്‍ ഇയാളുടെ സഹോദരന് പരിക്കേറ്റു. ഷോപ്പിയാനിലെ ചോട്ടിപോര മേഖലയിലെ ആപ്പിള്‍ തോട്ടത്തില്‍ കടന്നാണ് ഭീകരര്‍ കശ്മീരി പണ്ഡിറ്റ് സഹോദരന്മാര്‍ക്ക് നേരെ നിറയൊഴിച്ചത്.
സുനില്‍കുമാര്‍ എന്ന 45 കാരനാണ് ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ പിന്റുകുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ആറു ദിവസത്തിനിടെ കശ്മീരിലുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്.
ഭീകരാക്രമണത്തെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ അപലപിച്ചു. കശ്മീരി പണ്ഡിറ്റുകള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന് തെളിഞ്ഞതായി എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി പറഞ്ഞു. ബിജെപി നിയോഗിച്ച ലഫ്റ്റനന്റ് ഗവര്‍ണറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിന് സമാധാനം പറയണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates