കേന്ദ്രമന്ത്രി രാജ്നാഥ് സിങ്  പിടിഐ
India

കത്വ ഭീകരാക്രമണം: സൈന്യം ഓപ്പറേഷന്‍ തുടരുന്നു; സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധം: രാജ്‌നാഥ് സിങ്

ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ സൈന്യം ഓപ്പറേഷന്‍ തുടരുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ രാജ്‌നാഥ് സിങ് അതീവ ദുഃഖം രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബത്തിനൊപ്പം സര്‍ക്കാരും രാജ്യവുമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഭീകരര്‍ ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക ആയുധങ്ങളാണെന്നും സൈന്യം സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചപ്പോൾ, ആറ് സൈനികർക്ക് പരിക്കേറ്റു. കത്വയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. വാഹന വ്യൂഹത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT