ഫയല്‍ ചിത്രം 
India

'സൂപ്പര്‍ സ്‌പ്രെഡ്' ഉണ്ടാകരുത് ; പുതുവല്‍സരാഘോഷത്തില്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അതിവേഗ വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതുവല്‍സരാഘോഷം സൂപ്പര്‍ സ്‌പ്രെഡര്‍ ആകാതിരിക്കണമെന്നും, അതിനായി കടുത്ത നിയന്ത്രണവും ജാഗ്രതയും വേണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. 

കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതിവേഗ കോവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി. 

മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ടുമാസമായി കോവിഡ് വ്യാപനത്തില്‍ വളരെ കുറവുണ്ട്. കഴിഞ്ഞ 25 ദിവസമായി സംസ്ഥാനത്ത് 5000 ല്‍ താഴെ പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എങ്കിലും മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

ബ്രിട്ടനില്‍ പടരുന്ന ജനിതക വകഭേദം വന്ന കോവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തില്‍, ഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ജനുവരി ഏഴു വരെയാണ് വിലക്ക് നീട്ടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം