ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പിടിഐ ഫയല്‍
India

ശരീരഭാരം 4 കിലോ കുറഞ്ഞു, കെജരിവാളിന് എന്തെങ്കിലും പറ്റിയാല്‍ രാജ്യം മാത്രമല്ല ദൈവം പോലും പൊറുക്കില്ല: അതിഷി

മുഖ്യമന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച് നിയമ സഹായം തേടുമെന്നും അതിഷി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് എഎപി നേതാവ് അതിഷി. മാര്‍ച്ച് 21 ന് ജയിലിലായ ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അറസ്റ്റിന് ശേഷം നാല് കിലോയാണ് കുറഞ്ഞത്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച് നിയമ സഹായം തേടുമെന്നും അതിഷി വ്യക്തമാക്കി.

കെജരിവാള്‍ കടുത്ത പ്രമേഹ രോഗിയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും അദ്ദേഹം 24 മണിക്കൂറും സംസ്ഥാനത്തിന്റെ ഭരണ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ജയിലില്‍ അടച്ച് ബിജെപി അദ്ദേഹത്തിന്റെ ആരോഗ്യ നില അപകടമാക്കിയിരിക്കുകയാണെന്നും അതിഷി എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെജരിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യം മാത്രമല്ല ദൈവം പോലും അവരോട് ക്ഷമിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇഡി കസ്റ്റഡിയിലായിരിക്കുമ്പോള്‍ ഷുഗര്‍ നില മൂന്ന് തവണ കുറഞ്ഞുവെന്നും അതിഷി പറഞ്ഞു.

ഷുഗര്‍ നിലയിലെ വ്യതിയാനം ശാരീരിക അസ്വസ്ഥതകളുണ്ടാക്കിയെന്നും ഭിത്തിയില്‍ ചാരിയിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മരുന്ന് നല്‍കിയെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നത്.

ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിങ്കളാഴ്ച വൈകിട്ട് കെജരിവാളിനെ തിഹാറിലേയ്ക്ക് മാറ്റിയത്. ഇന്നലെ ഭാര്യ സുനിത മക്കളുമായി എത്തി അദ്ദേഹത്തെ കണ്ടിരുന്നു.

എന്നാല്‍ ജയില്‍ അധികൃതര്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിച്ചു. ആരോഗ്യ നില സാധാരണ നിലയിലാണെന്ന് തിഹാര്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

SCROLL FOR NEXT