ബംഗളൂരു: സ്വയം ദൈവമാണെന്ന് അവകാശപ്പെട്ട് പള്ളിക്കുള്ളിൽ മലയാളി യുവാവിന്റെ പരാക്രമം. സംഭവത്തിൽ 29കാരനായ ടോം മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെൻത് പള്ളിയിലായിരുന്നു അതിക്രമം. പള്ളിക്കുള്ളിലെ ഫർണിച്ചറുകൾ ഇയാൾ തല്ലിതകർത്തതായി പൊലീസ് പറഞ്ഞു. ചുറ്റിക ഉപയോഗിച്ച് വാതിൽ തകർത്താണ് ഇയാൾ പള്ളിക്കുള്ളിൽ പ്രവേശിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു.
അക്രമ സമയം ഇയാൾ മദ്യപിച്ചിരുന്നു. വീട്ടിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. നാലു വർഷം മുൻപ് ടോം മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ചു പോയിരുന്നു. ഇത് ടോമിനെ വല്ലാതെ ബാധിച്ചുവെന്നും ജോലി ഇല്ലാത്തതും മറ്റു കാരണങ്ങളും രണ്ടു വർഷമായി മാനസികമായി തളർത്തിയെന്നും പൊലീസ് പറഞ്ഞു.
ടോമിന്റെ അമ്മ സ്ഥിരമായി പോകാറുള്ള പള്ളിയാണ് സെന്റ് പയസ് ടെൻത്. താൻ പള്ളിയിൽ പോകുമ്പോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. 30 വർഷമായി ഇവർ കുടുംബമായി ബെംഗളൂരുവിലാണ് താമസം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates