പ്രതീകാത്മക ചിത്രം 
India

അച്ഛന്‍ മരിച്ചു, പഠിപ്പിക്കാനായി പുരോഹിതന്‍ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; പതിനേഴുകാരിയെ തുടര്‍ച്ചായി പിഡിപ്പിച്ചു; പരാതി

കോടതി ഉത്തരവ് വൈകിയതിനെ തുടര്‍ന്ന് എഫഐആര്‍ രജിസ്റ്റര്‍ വൈകിയതെന്നും പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കൈരാ ആശ്രമത്തിലെ പുരോഹിതനായ മൗനി ബാബയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പുരോഹിതനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ ഗ്യാനേശ്വര്‍ മിശ്ര പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം

കോടതി ഉത്തരവ് വൈകിയതിനെ തുടര്‍ന്ന് എഫഐആര്‍ രജിസ്റ്റര്‍ വൈകിയതെന്നും പൊലീസ് പറഞ്ഞു, പെണ്‍കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ് പുരോഹിതന്‍. അച്ഛന്റെ മരണശേഷം പഠിപ്പിക്കാനെന്ന വ്യാജനെ ആശ്രമത്തിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. 

ആശ്രമത്തിലെത്തിയതിന് പിന്നാലെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പീഡനം തുടര്‍ന്നതായും പെണ്‍കുട്ടി പറയുന്നു. നീതി തേടി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നീതിപിഠത്തെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT