പ്രതീകാത്മക ചിത്രം 
India

സ്വര്‍ണത്തിനും പണത്തിനുമായി വിവാഹിതയായ മകളെ കൊന്നു; 25കാരിയുടെ അച്ഛനും അമ്മയും പിടിയില്‍

സ്വര്‍ണത്തിനും പണത്തിനുമായി വിവാഹിതയായ മകളെ കൊന്നു; 25കാരിയുടെ അച്ഛനും അമ്മയും പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പിലിഭിത്ത്: വിവാഹിതയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ അച്ഛനും അമ്മയുമടക്കം നാല് പേര്‍ പിടിയില്‍. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. യുവതിയുടെ സ്വര്‍ണവും പണവും കൈക്കലാക്കാനായാണ് സംഘം കൊല നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.  

പിലിഭിത്തിലുള്ള ചന്ദുപുര്‍ ഗ്രാമത്തിലെ സുരേന്ദ്ര പാല്‍ എന്നയാളാണ് പരാതി നല്‍കിയത്. 25കാരിയായ തന്റെ ഭാര്യ സരസ്വതി ദേവി രൂപ്പുര്‍ കൃപ ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് സ്വര്‍ണാഭരണങ്ങളും 30,000 രൂപയുമായി 2019ല്‍ പോയ ശേഷം ഭാര്യയെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നായിരുന്നു പരാതി. 

മാസങ്ങള്‍ കഴിഞ്ഞിട്ടും കാണാതായതോടെ തന്റെ അച്ഛനും മറ്റ് മൂന്ന് ബന്ധുക്കളും കൂടി ഭാര്യയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ തന്റെ അച്ഛനേയും ബന്ധുക്കളെയും ഭാര്യ വീട്ടുകാര്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യയുടെ അച്ഛന്‍ ഹീര ലാല്‍, അമ്മ ഭഗവന്ത ദേവി, ബന്ധുക്കളായ നന്ദകിഷോര്‍, കീര്‍ത്തി ദേവി നാട്ടിലെ ചില ആളുകള്‍ എന്നിവര്‍ ചേര്‍ന്നാണ് തന്റെ അച്ഛനേയും ബന്ധുക്കളേയും മര്‍ദ്ദിച്ചത്. 

2020 ഡിസംബര്‍ 14ന് തനിക്കൊരു ഫോണ്‍ വന്നു. ഭാര്യ മരിച്ചതായും മൃതദേഹം വളരെ പെട്ടെന്ന് തന്നെ സംസ്‌കരിച്ചതായും ഫോണില്‍ വിളിച്ചയാള്‍ വ്യക്തമാക്കി. സ്വര്‍ണത്തിനും പണത്തിനുമായി ഭാര്യയെ മതാപിതാക്കള്‍ തന്നെ ഇല്ലാതാക്കുകയായിരുന്നു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിരുന്നില്ല. ഇതോടെ താന്‍ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. 

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൊലപാതകം അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

ചരിത്രത്തില്‍ ആദ്യമായി മക്കയില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; ഹൂതി ആക്രമണ ഭീഷണിയിൽ സൗദി അറേബ്യ

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്