പ്രതീകാത്മക ചിത്രം 
India

'അവള്‍ എല്ലാവരെയും കൊല്ലും; ദേവി കോപിച്ചതാണ്'; 25കാരിയെ ബന്ധുക്കള്‍ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങല കൊണ്ട് തല്ലിക്കൊന്നു

യുവതിയില്‍ ബാധകയറിയതാണെന്നും ദേവി കോപിച്ചതാണെന്നും മന്ത്രവാദിബന്ധുക്കളോട് പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് 25കാരിയെ മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളും ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ദ്വാരക ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

മിഥാപൂര്‍ താലൂക്കിലെ ആറമ്പട ഗ്രാമത്തില്‍ താമസിക്കുന്ന റമീല സോളങ്കി എന്ന യുവതിയാണ് മരിച്ചത്. ബുധനാഴ്ച, അവര്‍ ഭര്‍ത്താവിനൊപ്പം നവരാത്രി ആഘോഷിക്കുന്നതിനായി ഓഖമാധി ഗ്രാമത്തിലേക്ക് പോയിരുന്നു. അതിനിടെ റമീലയ്ക്ക് പെട്ടന്ന് വിറയല്‍ വന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രവാദി പറഞ്ഞു യുവതിയില്‍ ബാധകയറിയതാണെന്നും ദേവി കോപിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു. 

ബാധ ഒഴിപ്പിക്കന്‍ അവളെ അടിക്കാന്‍ ബന്ധുക്കളോട് മന്ത്രവാദി പറഞ്ഞു. ഇല്ലെങ്കില്‍ അവളെ എല്ലാവരെയും കൊല്ലുമെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് വിറക് കൊള്ളിക്കൊണ്ടും ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങലക്കൊണ്ടും യുവതിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രവാദിക്കെതിരെ കേസ് എടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളുമാണ് അറസ്റ്റിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT