പ്രതീകാത്മക ചിത്രം 
India

ദുശ്ശകുനമായി കാണണ്ട, വിധവകൾക്കുമേൽ അടിച്ചേൽപ്പിച്ച വിലക്കുകൾ നീക്കി; ഒന്നിച്ച് തീരുമാനമെടുത്ത് ഒരു ​ഗ്രാമം 

ആഘോഷങ്ങളിലും കുടുംബ ചടങ്ങുകളിലുമെല്ലാം വിധവകളെ ദുശ്ശകുനമായി കണക്കാക്കുന്ന രീതി അടക്കം എല്ലാ ആചാരങ്ങളും അവസാനിപ്പിക്കുകയാണ് ഇവർ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആചാരങ്ങളുടെ പേരിൽ വിധവകൾക്കുമേൽ അടിച്ചേൽപ്പിച്ചിരുന്ന വിലക്കുകൾ ഒഴിവാക്കാനുള്ള പ്രമേയം ഐകകണ്‌ഠേന പാസാക്കി ഒരു ​ഗ്രാമം. കടുംനിറത്തിലെ തിളങ്ങുന്ന വസ്ത്രം ഉപയോ​ഗിക്കരുത്, ആഭരണങ്ങൾ, ഫാഷൻ ഇവയൊന്നും പാടില്ലാ എന്നുതുടങ്ങി ആഘോഷങ്ങളിലും കുടുംബ ചടങ്ങുകളിലുമെല്ലാം വിധവകളെ ദുശ്ശകുനമായി കണക്കാക്കുന്ന രീതി അടക്കം എല്ലാ ആചാരങ്ങളും അവസാനിപ്പിക്കുകയാണ് ഇവർ. മഹാരാഷ്ട്രയിലെ കോലാപൂരിലെ ഹെർവാഡ് ഗ്രാമമാണ് പുതിയ തീരുമാനമെടുത്തത്. 

കോവിഡ് ബാധിച്ച് ഭർത്താക്കന്മാർ മരിച്ച 12 സ്ത്രീകളുടെ ദുരവസ്ഥയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രേരണ. ഇവരിൽ പലർക്കും കുട്ടികൾ ഉണ്ടായിരുന്നില്ല, ചിലർക്ക് 12 വയസ്സ് പ്രായമുള്ള മക്കൾ വരെയും ഉണ്ട്. കോവിഡ് ബാധിച്ച് ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനായി ഞങ്ങൾ വിവിധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അവരുടെ ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനായി 5000 രൂപ ധനസഹായം നൽകി. ഇപ്പോൾ, വിധവകളുടെ ബഹിഷ്‌കരണം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞങ്ങൾക്ക് തോന്നി. യുവതികളെ തടവിൽ ജീവിക്കാൻ നിർബന്ധിക്കുന്നത് ശരിയാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല, പഞ്ചായത്ത് അധികാരി സുർഗൊണ്ട പാട്ടീൽ പറഞ്ഞു. 

വിധവകൾക്ക് പുനർവിവാഹം നിഷേധിക്കുന്ന സതി പോലുള്ള അനാചാരങ്ങൾ നിരോധിച്ചപോലെ ഇത് ഒരു വിപ്ലവകരമായ തീരുമാനമാണെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT