ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എക്‌സ്‌
India

ഡോക്ടറുടെ ബലാത്സംഗ കൊല: മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സന്ദീപ് ഘോഷ് തെളിവു നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് സിബിഐ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പിജി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. സിബിഐ ആണ് സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തത്. വനിത ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സന്ദീപ് ഘോഷ് തെളിവു നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് സിബിഐ കണ്ടെത്തി. കൂടാതെ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒയും അറസ്റ്റിലായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതി കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ട് ആഴ്ച നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയത്.

ആരോപണവിധേയനായ ഡോക്ടറെ ഐഎംഎ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. തുടര്‍ന്ന്, ഓഗസ്റ്റ് 12-നുതന്നെ ഡോ. സന്ദീപ് ഘോഷ് തല്‍സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT