KSU leader threatens Police Officer 
India

'കാക്കി ഊരിയാല്‍ മുട്ടുകാല്‍ അടിച്ചൊടിക്കും', വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് നേരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്

വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കെഎസ്‌യു നേതാക്കളെ വിലങ്ങും മുഖം മൂടിയും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എച്ച്ഒ ഷാജഹാനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെയും വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്റെയും കോലം കത്തിക്കുകയും ചെയ്തു. അതിനിടെ, പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പൊതുയോഗത്തില്‍ എസ്എച്ച്ഒയ്ക്ക് നേരെ ഭീഷണി ഉയര്‍ത്തി കെഎസ്‌യു നേതാവ് ഗോകുല്‍ ഗുരുവായൂര്‍ രംഗത്തെത്തി. പൊലീസിനെ വെല്ലുവിളിച്ചും എസ്എച്ച്ഒയ്ക്ക് എതിരെ അസഭ്യവര്‍ഷം നടത്തിയുമായിരുന്നു കെ എസ് യു നേതാവിന്റെ പ്രസംഗം. 'നീ എന്നെങ്കിലും ആ കാക്കി ഊരിയാല്‍, പൊന്നുമോനെ ഷാജഹാനേ നീ പുറത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ മുട്ടുകാല്‍ കെ.എസ്.യു കമ്മിറ്റി അടിച്ചൊടിക്കും. പിണറായി വിജയന്‍ വന്ന് നിന്നാലും നിന്നെ പണിയും. അതിന് ഇനി 90 അല്ല 200 അല്ല ജീവിതകാലം മുഴുവന്‍ ജയിലില്‍ അടക്കപ്പെട്ടാലും നിന്നെ വിടില്ല.' എന്നിങ്ങനെയായിരുന്നു ഗോകുലിന്റെ ഭീഷണി.

എസ്എഫ്ഐ നേതാക്കളെ ആക്രമിച്ചെന്ന കേസില്‍ കൊയിലാണ്ടിയില്‍നിന്ന് പിടികൂടിയ മൂന്ന് കെഎസ്‌യു നേതാക്കളെ വ്യാഴാഴ്ച രാത്രിയാണ് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, കിള്ളിമംഗലം ഗവ. കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ഒറ്റപ്പാലം കോളേജിലെ കെ എസ് യു യൂണിറ്റ് ഭാരവാഹി അല്‍അമീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു മുഖം മറച്ച്, വിലങ്ങണിയിച്ച് നേതാക്കളെ കോടതിയില്‍ കൊണ്ടുവന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് നസീബ് എ. അബ്ദുള്‍റസാക്ക്, എന്തിനാണിവരെ മുഖം മറച്ച് വിലങ്ങണിയിച്ച് ഹാജരാക്കിയതെന്ന് ആരാഞ്ഞിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജിജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

KSU leader threatens Police Officer vadakkancher: KSU march to Vadakkancherry police station in Thrissur on the issue KSU leaders were produced in court with their faces covered and tied up.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം

ലോക്കോ പൈലറ്റ് മുതൽ ഗ്രൂപ്പ് ഡി വരെ; അടുത്ത വർഷത്തെ റെയിൽവേയുടെ പരീക്ഷാ തീയതികൾ അറിയാം

പാലക്കാട് ഇന്ത്യ മുന്നണി?, ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് - യുഡിഎഫ് നീക്കം, സ്വതന്ത്രനെ പിന്തുണച്ചേയ്ക്കും

കൊഴുപ്പ് കുറച്ചുള്ള പാചകം, ഓവനോ എയർഫ്രൈയറോ നല്ലത്?

SCROLL FOR NEXT