പ്രതീകാത്മക ചിത്രം 
India

വളര്‍ത്തുനായയെ കൊന്നുതിന്നത് സഹിച്ചില്ല; ജഡത്തില്‍ കീടനാശിനി തളിച്ച് പ്രതികാരം; പുലിയെ കൊന്ന തൊഴിലാളി അറസ്റ്റില്‍ 

കര്‍ണാടകയില്‍ വളര്‍ത്തുനായയെ കടിച്ചുകൊന്ന ദേഷ്യത്തില്‍ പുലിയെ കൊലപ്പെടുത്തി തൊഴിലാളി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ വളര്‍ത്തുനായയെ കടിച്ചുകൊന്ന ദേഷ്യത്തില്‍ പുലിയെ കൊലപ്പെടുത്തി തൊഴിലാളി. സംഭവത്തില്‍ കര്‍ഷക തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബന്ദിപ്പൂരിന് സമീപം കൂറ്റനൂര്‍ ഗ്രാമത്തിലാണ് സംഭവം. ജി ആര്‍ ഗോവിന്ദരാജുവിന്റെ കൃഷിയിടത്തിലെ തൊഴിലാളിയായ രമേശിനെയാണ് അറസ്റ്റ് ചെയ്തത്. കൃഷിയിടത്തില്‍ കണ്ടെത്തിയ പുലിയുടെ ജഡവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലായത്.

നാലുദിവസം മുന്‍പാണ് രമേശിന്റെ വളര്‍ത്തുനായയെ പുലി കൊന്നുതിന്നത്. വളര്‍ത്തുനായയെ ഏറെ സ്‌നേഹിച്ചിരുന്ന രമേശിന് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് രമേശ് പുലിയെ കൊന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പുലി വളര്‍ത്തുനായയുടെ ജഡം ഉപേക്ഷിച്ച് പോയ സ്ഥലത്ത് രമേശ് എത്തി. പാതി തിന്ന നിലയിലായിരുന്നു വളര്‍ത്തുനായയുടെ ജഡം. ഭക്ഷിക്കാന്‍ വീണ്ടും വരുമെന്ന് നിഗമനത്തില്‍, വളര്‍ത്തുനായയുടെ ജഡത്തില്‍ രമേശ് കീടനാശിനി തളിച്ചു. തിരിച്ചെത്തി വളര്‍ത്തുനായയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ തിന്ന പുലിക്ക് ജീവന്‍ നഷ്ടമാകുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം