പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യം 
India

ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു; പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് മന്ത്രിയും അനുയായികളും; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോ

തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തെലങ്കാന മന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ടി രാമ റാവുവും അനുയായികളും പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തെലങ്കാന മന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ടി രാമ റാവുവും അനുയായികളും പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണു. പ്രചാരണ പരിപാടിക്കിടെ, ഡ്രൈവര്‍ പെട്ടെന്ന് തന്നെ ബ്രേക്ക് പിടിച്ചതാണ്  കെ ടി രാമ റാവുവും അനുയായികളും നിയന്ത്രണം വിട്ട് താഴേക്ക് വീഴാന്‍ കാരണം. 

നിസാമാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. വാഹനത്തിന്റെ മുകളില്‍ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു കെ ടി രാമ റാവുവും അനുയായികളും. വീഴാതിരിക്കാന്‍ ചുറ്റിലും കമ്പി കൊണ്ടുള്ള സംരക്ഷണം തീര്‍ത്തിരുന്നു. എന്നാല്‍ മുന്നിലെ വണ്ടി കണ്ട് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ കമ്പി വേലി തകര്‍ന്ന് കെ ടി രാമ റാവുവും അനുയായികളും വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കെ ടി രാമറാവു റോഡിലേക്ക് വീണില്ല. എന്നാല്‍ മറ്റൊരു ബിആര്‍എസ് നേതാവും രാജ്യസഭ എംപിയുമായ സുരേഷ് റെഡ്ഡി റോഡിലേക്ക് വീണു. 

വീഴ്ചയില്‍ പരിക്ക് പറ്റിയില്ലെന്ന് കെ ടി രാമ റാവു പറഞ്ഞു. തന്റെ ആരോഗ്യനിലയെ കുറിച്ച് ഓര്‍ത്ത് ജനം ആശങ്കപ്പെടേണ്ടതില്ലെന്നും കെ ടി രാമ റാവു പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല