പ്രതീകാത്മക ചിത്രം 
India

വോട്ട് നേര്‍ പകുതിയായി; ഹിമാചലിലെ ഏക സിറ്റിങ്ങ് സീറ്റും കൈവിട്ട് സിപിഎം

സിപിഎം സിറ്റിങ്ങ് എംഎല്‍എയെക്കാള്‍ വോട്ടുകള്‍ സ്വതന്ത്രസ്ഥാനാര്‍ഥി നേടി.

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിന് ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി. ഠിയോഗ് മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോള്‍ സിറ്റിങ് എംഎല്‍എ രാകേഷ് സിംഘ നാലാം സ്ഥാനത്തായി.  സിംഘയെക്കാള്‍ വോട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ്ങ് റാത്തോഡ് 5,269 വോട്ടുകള്‍ക്ക് വിജയിച്ചു.

റാത്തോഡിന് 18,709 വോട്ട് ലഭിച്ചു. രണ്ടാമത് ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാം ആണ്. 13,809 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദുവര്‍മ 13, 848 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 12,201 വോട്ടുമാത്രമാണ്. കഴിഞ്ഞ ഇലക്ഷനില്‍ 24,000ലധികം വോട്ടുകള്‍ രാകേഷ് സിംഘ നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരത്തോളം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 2017നേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടി.

മുന്‍ പിസിസി പ്രസിഡന്റ് കൂടിയാണ് വിജയിച്ച കുല്‍ദീപ്. 61 വയസ്സുകാരനായ അദ്ദേഹത്തിന്റെ കന്നിയങ്കമായിരുന്നു ഇത്തവണത്തേത്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിങ്ങിന്റെ പിന്തുണ 2017-ലെ തിരഞ്ഞെടുപ്പില്‍ രാകേഷിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT