രാജ് കുന്ദ്ര/ ട്വിറ്റര്‍ ചിത്രം 
India

സ്വകാര്യഭാഗങ്ങള്‍ കാണിക്കില്ലെന്ന് പറഞ്ഞ് 'ഇന്റിമേറ്റ്' സീനുകളുടെ ഷൂട്ടിംഗ് ; നഗ്നദൃശ്യങ്ങള്‍ 'ഹോട്ട് ഷോട്ട്‌സി'ല്‍ ; രാജ് കുന്ദ്രക്കെതിരെ നടി

ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ഒഴിച്ചു കൂടാനാകാത്തതാണെന്നും,  എഡിറ്റ് ചെയ്തു മാത്രമേ കാണിക്കൂ എന്നും ഉറപ്പു നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ യുവതിയുടെ മൊഴി. മുംബൈ മല്‍വാനി പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. സ്വകാര്യഭാഗങ്ങള്‍ കാണിക്കില്ല എന്ന ഉറപ്പില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

എന്നാല്‍ പിന്നീട് തന്റെ നഗ്നരംഗങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനായ ഹോട്ട് ഷോട്ട്‌സിലൂടെ കുന്ദ്ര പ്രദര്‍ശിപ്പിച്ചു എന്ന് യുവതി പറയുന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞത്. വീഡിയോയില്‍ കട്ടോ, എഡിറ്റിംഗോ നടത്താതെ, തന്റെ സ്വകാര്യഭാഗങ്ങള്‍ അടക്കം കാണാന്‍ കഴിയുന്ന തരത്തിലാണ് വീഡിയോ പ്രദര്‍ശിപ്പിച്ചതെന്നും യുവതി മൊഴി നല്‍കി. 

വീഡിയോ ചിത്രീകരണത്തിന് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ഒഴിച്ചു കൂടാനാകാത്തതാണെന്നും, ശരീരഭാഗങ്ങള്‍ കാണാത്ത തരത്തില്‍ ഇത് എഡിറ്റ് ചെയ്തു മാത്രമേ കാണിക്കൂ എന്നും ചിത്രീകരണ വേളയില്‍ തനിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കാന്‍ രാജ് കുന്ദ്ര തയ്യാറായില്ലെന്നും നടി മൊഴിയില്‍ വ്യക്തമാക്കി.

നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്കും നടി ഗെഹന വസിഷ്ഠിനുമെതിരെ പുതിയൊരു എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.  അതിനിടെ, നീലച്ചിത്രക്കേസില്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജാമ്യാപേക്ഷയുമായി കുന്ദ്ര സെഷന്‍സ് കോടതിയെ സമീപിച്ചു. കേസ് 10 ന് കോടതി പരിഗണിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT