പ്രതീകാത്മക ചിത്രം 
India

കഴുത്തില്‍ ഷര്‍ട്ട് മുറുക്കി യുവതിയെ കൊലപ്പെടുത്തി; കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു; മൃതദേഹവുമായി ലൈംഗികബന്ധം; 29 കാരന്‍ അറസ്റ്റില്‍

മഴ പെയ്യാന്‍ ആരംഭിച്ചതോടെ സ്ത്രീ സമീപത്തെ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി നിന്നു. ഈ അവസരം മുതലെടുത്താണ് ശങ്കരപ്പ യുവതിയെലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ കഴുത്തില്‍ ഷര്‍ട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഐരവരപ്പള്ളി സ്വദേശിയായ 29 കാരനാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 19 ന് ബട്ലഹള്ളിക്കടുത്തുള്ള കൊനാപുര ഗ്രാമത്തില്‍ നിന്നായിരുന്നു ഇയാള്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

തൊഴിലാളിയായ ഇയാള്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ എത്തിയത്. ഇവിടെ വ്യത്യസ്തമായ തൊഴിലുകള്‍ ചെയ്താണ് ഇയാള്‍ ഉപജീവനമാര്‍ഗം നടത്തിയത്. ബട്ലഹള്ളി ഗ്രാമത്തിലെ പല്ലവി ബാറിനടുത്തായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

സംഭവത്തിന് രണ്ട് ദിവസം മുമ്പ്, സുഹൃത്തില്‍ നിന്ന് ഇയാള്‍ 5,000 രൂപ കടം വാങ്ങിയിരുന്നു. ശങ്കരപ്പ ഒക്ടോബര്‍ 18ന് ബാറില്‍ നിന്ന് നന്നായി മദ്യപിക്കുകയും അടുത്തുള്ള ഒരു മരത്തിനടിയില്‍ ഉറങ്ങുകയും ചെയ്തു. പിറ്റേ ദിവസവും ഇയാള്‍ മദ്യപിച്ചിരുന്നു. പിന്നീട് തന്റെ മൊബൈല്‍ ഫോണും കുറച്ച് പണവും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ അത് തിരയുന്നതിനിടയില്‍ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും പാടത്ത് ജോലി ചെയ്യുന്നത് കാണുകയായിരുന്നു. കോനാപുരയിലുള്ള ഒരാളുടെ ഭാര്യമാരും അവരിലൊരാളുടെ മകളുമായിരുന്നു അത്.

ഇവര്‍ക്കരികിലേക്ക് പോയ ശങ്കരപ്പ സ്ത്രീകളുമായി സംസാരിക്കുന്നതിനിടെ മഴപെയ്തതോടെ പെണ്‍കുട്ടിയും അമ്മയും വീട്ടിലേക്ക് പോയി. എന്നാല്‍ കൈയ്യില്‍ കുടയുണ്ടായിരുന്നതിനാല്‍ മറ്റേ സ്ത്രീ അവിടെ തന്നെ നില്‍ക്കുകയും ചെയ്തു. മഴ പെയ്യാന്‍ ആരംഭിച്ചതോടെ സ്ത്രീ സമീപത്തെ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി നിന്നു. ഈ അവസരം മുതലെടുത്താണ് ശങ്കരപ്പ യുവതിയെ
ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അവള്‍ എതിര്‍ത്തപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ലൈംഗികമായി ബന്ധപ്പെടുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. സിസി ടിവി ദൃശ്യങ്ങളുടെയും മരിച്ച  യുവതിക്കൊപ്പമുണ്ടായിരുന്നവരുടെയും സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു