Ruchi Trivedi, Vandebharath train 
India

'ഗംഭീര ട്രെയിൻ, കിടിലൻ യാത്ര, അന്താരാഷ്ട്ര നിലവാരം'; വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ യാത്രാനുഭവം പങ്കുവെച്ച് യുവതി, വൈറൽ

രുചി ത്രിവേദി എന്ന യുവതിയാണ് തന്റെ ആദ്യ വന്ദേഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ചത്

Edited By : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് പുതിയ അനുഭവമായി മാറിയിരിക്കുകയാണ് ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ. ആദ്യമായി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത അനുഭവം ഒരു യുവതി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വൈറലായി മാറിയിരിക്കുകയാണ്. രുചി ത്രിവേദി എന്ന യുവതിയാണ് തന്റെ ആദ്യ വന്ദേഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ചത്.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ യാത്ര തനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നും, കിടിലൻ യാത്രാനുഭവമാണ് തനിക്കുണ്ടായതെന്നും രുചി ത്രിവേദി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിലൂടെ പറയുന്നു. വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞനിരക്കിൽ ദീർഘദൂര യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത വന്ദേഭാരത് സ്ലീപ്പർ, ഈ വർഷം ആദ്യമാണ് സർവീസ് ആരംഭിച്ചത്. ഹൗറ-ഗുവാഹട്ടി റൂട്ടിലാണ് ഇന്ത്യയിൽ ആദ്യമായി വന്ദേഭാരത് സ്ലീപ്പർ ഓടിത്തുടങ്ങിയത്.

വീഡിയോ ഇങ്ങനെ. 'നോക്കൂ, വന്ദേഭാരത് സ്ലീപ്പർ കോച്ചിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്. സെക്കൻഡ് എസി കോച്ച്. ഈ കർട്ടൻ നോക്കൂ. ബാക്കി കാര്യങ്ങളെല്ലാം നോക്കൂ. എത്ര ഭംഗിയായാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളുടേയും നിലവാരം അന്താരാഷ്ട്ര തലത്തിലാണ്. ഇതൊരു ഗംഭീര ട്രെയിനാണ്. ഇതിൽ കയറുമ്പോൾ പൗരബോധം മനസിലുണ്ടാകണം. ഈ ട്രെയിൻ ഇതുപോലെ വൃത്തിയായി സൂക്ഷിക്കണം. അത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്.'രുചി ത്രിവേദി വീഡിയോയിൽ പറഞ്ഞു.

'ഇന്ത്യയിലെ ഈ പുതുതലമുറ സ്ലീപ്പർ ട്രെയിനിലെ എന്റെ ആദ്യ അനുഭവം. എത്ര ഗംഭീരമായ അനുഭവമായിരുന്നു അത്.' - വീഡിയോയ്ക്ക് ക്യാപ്ഷനായി രുചി ത്രിവേദി കുറിച്ചത് ഇങ്ങനെയാണ്. രുചി ത്രിവേദിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുമായി രം​ഗത്തെത്തി. 'സർക്കാർ ചെയ്യേണ്ടത് ചെയ്തു. ഇനി ഇന്ത്യക്കാർ ഈ ട്രെയിനിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കാം' എന്നാണ് ഒരാൾ കുറിച്ചത്. 'എത്ര നല്ല ട്രെയിൻ കിട്ടിയാലും ഇന്ത്യക്കാർക്ക് ട്രെയിൻ വൃത്തിയായി സൂക്ഷിക്കാൻ അറിയില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Lady shares her experience of travelling on Vande Bharat Sleeper Train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

'ഇത്ര ഭയക്കുന്നത് എന്തിന്? ' കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും കേന്ദ്രം പൂട്ടിച്ചതായി ആരോപണം

'എന്റെ മോളെ, അപ്പോഴാ നിന്റെ മോങ്ങൽ...'; 'ദൃശ്യം 3' കണ്ട് കരഞ്ഞ എസ്തറിന് പരിഹാസം, മറുപടിയുമായി നടി

മനുഷ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നു വർഷങ്ങളിലൊന്നായി 2025; കാത്തിരിക്കുന്നത് വൻ അപകടം, മുന്നറിയിപ്പ്

SCROLL FOR NEXT