പ്രതീകാത്മക ചിത്രം 
India

ഭീതി പടര്‍ത്തി വീണ്ടും കടുവ; 30കാരനെ കടിച്ചുതിന്നു; 10 ദിവസത്തിനിടെമൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഈ മൂന്ന് പേരെയും കൊലപ്പെടുത്തിയത് ഒരേ കടുവയാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:   കടുവയെ പേടിച്ച് ഒരു ഗ്രാമം. രണ്ടാഴ്ചയ്ക്കിടെ ഈ ഗ്രാമത്തിലെ മൂന്ന് പേരെയാണ് കടുവ കടിച്ചുകൊന്നത്. ഇതോടെ മെയ് 18ന് ശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച രാത്രിയിലാണ് മുപ്പതുകാരനെ കടുവ കൊലപ്പെടുത്തിയത്.

ജൂണ്‍ 18ന് പുരോഹിതനായ മോഹന്‍ദാസിനെയും ജൂണ്‍ 23 ന് 13കാരനെയും കടുവ കൊലപ്പെടുത്തിയിരുന്നു. ഈ മൂന്ന് പേരെയും കൊലപ്പെടുത്തിയത് ഒരേ കടുവയാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രിയുണ്ടായ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദുധ്വ ബഫര്‍ സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരേഷ് പറഞ്ഞു. മൂന്ന് പേരെയും ഒരു കടുവ തന്നെയാണ് കൊലപ്പെടുത്തിയെന്ന് അറിയുന്നതിനായി കാല്‍പ്പാടുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനായി ബേലിയില്‍ കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചതായി വനം വകുപ്പ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'