ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഫയല്‍
India

ലഖിംപുര്‍ ഖേരി: ആശിഷ് മിശ്രയ്ക്ക് ജാമ്യം, വിചാരണ വേഗത്തിലാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂര്‍ ഖേരി അതിക്രമത്തില്‍ പ്രതി ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വിചാരണക്കോടതിക്ക്, ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി. മുന്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആശിഷ് മിശ്രയ്ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഇത് സ്ഥിരജാമ്യമാക്കി മാറ്റുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേസിലെ 117 സാക്ഷികളില്‍ ഏഴു പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. വിചാരണക്കോടതി നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്. ഇതിനായി സമയക്രമം നിശ്ചയിക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

കര്‍ഷക പ്രക്ഷോഭത്തിനിടെ യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ മൗര്യ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധിക്കാനെത്തിയവരിലേക്ക്, കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റിയെന്നാണ് കേസ്. നാലു കര്‍ഷകരാണ് വാഹനമിടിച്ച് മരിച്ചത്. ഡ്രൈവറും രണ്ടു ബിജെപി പ്രവര്‍ത്തകരും, രോഷാകൂലരായ ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ മരിച്ചു. ഒരു മാധ്യമ പ്രവര്‍ത്തകനും അതിക്രമത്തിനിടെ മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT