മദ്യപാനം ആരോഗ്യത്തിനു ഹാനികരം പ്രതീകാത്മക ചിത്രം
India

കല്യാണത്തിന് 'സ്മോള്‍' ഇല്ലേ?, ഇവിടെ പഞ്ചായത്തു വക സമ്മാനമുണ്ട്!

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പേരു കേട്ട ഈ ഗ്രാമപഞ്ചായത്ത് പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: നാട്ടുകാര്‍ക്കിടയില്‍ കൂടിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം തടയാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്, ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമ പഞ്ചായത്ത്. നേരത്തേ പുകയിലയും മദ്യവും ഉപയോഗിക്കുന്നവരെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു, ഹാമിര്‍പുര്‍ ജില്ലയിലെ ലാംബ്ലു പഞ്ചായത്ത്.

വിവാഹ വീട്ടില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് യോഗമാണ് ഇങ്ങനെയൊരു ശ്രമം നടത്തിനോക്കാന്‍ തീരുമാനിച്ചത്.

ലാംബ്ലു ഗ്രാമ പഞ്ചായത്തിനെ ലഹരിമുക്തമാക്കാനുള്ള ക്യാംപയിന്‍ നടക്കുന്നുണ്ടെന്നും ഈ ശ്രമത്തില്‍ തങ്ങളെ സഹായിച്ചതിന് സ്ത്രീകളോട് നന്ദിയുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രധാന്‍ കര്‍ത്താര്‍ സിങ് ചൗഹാന്‍ അറിയിച്ചു.

ഈ പഞ്ചായത്തിലെ ഒട്ടുമിക്ക കുടുംബാംഗങ്ങളും വിവാഹചടങ്ങുകളില്‍ പുകയില ഉല്‍പ്പന്നങ്ങളും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മരങ്ങള്‍ മുറിക്കുന്നതും വിലയിടുന്നതുമെല്ലാം പഞ്ചായത്തിന്റെ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന നിര്‍ദേശം ഗ്രാമ പഞ്ചായത്ത് യോഗത്തില്‍ ഐകകണ്‌ഠേന പാസാക്കി. വാടകക്ക് താമസിക്കുന്ന ആളുകളെ നിരീക്ഷിക്കാനും ലഹരി ഉപയോഗം തടയാനും യോഗത്തില്‍ തീരുമാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT