മണ്ണിടിച്ചിലിൽ റോഡ് ഒലിച്ചുപോയി/ ട്വിറ്റർ വിഡിയോ 
India

കനത്ത മഴയിൽ ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; ദേശീയപാതയുടെ ഒരു ഭാ​ഗം ഒലിച്ചുപോയി, വിഡിയോ

ഒലിച്ചുപോയത് ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ്

സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജമ്മു-ശ്രീന​ഗർ ദേശീയപാതയുടെ ഭാ​ഗം ഒലിച്ചുപോയി. ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചുപോയത്. 

റാമ്പൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. റോഡ് തകർന്നു വീഴുന്ന വിഡിയോ സോഷ്യൽമിഡിയോയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജമ്മുവിൽ കനത്ത മഴ തുടരുകയാണ്. റോ​ഡിന്റെ തകർന്ന ഭാ​ഗങ്ങൾ നന്നാക്കാനുള്ള നടപടി പുരോ​ഗമിക്കുകയാണെന്ന് ജമ്മുവിലെ ട്രാഫിക് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ജമ്മു കശ്മീരിലെ ഒട്ടേറെ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതുവരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ജമ്മുകശ്‌മീരിൽ ഞായറാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT