ചിത്രം/ എക്‌സ് 
India

പ്രാണപ്രതിഷ്ഠ: എല്‍ഇഡി സ്‌ക്രീനുകള്‍ തമിഴ്‌നാട് പൊലീസ് എടുത്തുമാറ്റി,ദൃശ്യങ്ങള്‍ പങ്കുവെച്ച് നിര്‍മല സീതാരാമന്‍

കാഞ്ചീപുരത്തെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനുകള്‍ പൊലീസ് മാറ്റുന്ന ദൃശ്യങ്ങളാണ് നിര്‍മല സീതാരാമന്‍ പുറത്തുവിട്ടത്.

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: തമിഴ്‌നാട്ടില്‍ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ പൊലീസ് എടുത്തുമാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. തമിഴ്‌നാട് പൊലീസിന്റെ നടപടി സുപ്രീം കോടതി ഇടപെട്ട് തടഞ്ഞിരുന്നു. 

കാഞ്ചീപുരത്തെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനുകള്‍ പൊലീസ് മാറ്റുന്ന ദൃശ്യങ്ങളാണ് നിര്‍മല സീതാരാമന്‍ പുറത്തുവിട്ടത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ തല്‍സമയ സംപ്രേഷണം തടയാനായി നടക്കുന്ന ശ്രമങ്ങളും കേന്ദ്രമന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. 

'തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാന പൊലീസിനെ അവരുടെ ഇഷ്ടാനുസരണം ദുരുപയോഗം ചെയ്യുകയാണ്. ഹിന്ദുവിരോധികളായ ഡിഎംകെയാണ് അവരെ ദുരുപയോഗം ചെയ്യുന്നത്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത് കാണാന്‍ രാജ്യത്തെ പൗരന് അവകാശമില്ലേ? അവരെ അതില്‍നിന്ന് തടയാനാകുമോ? പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വിദ്വേഷമാണ് ഡിഎംകെ പ്രകടമാക്കുന്നത്'  നിര്‍മല സീതാരാമന്‍ ആരോപിച്ചു.

പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കിയതായി കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് പൊലീസ് ബലമായി എല്‍ഇഡി സ്‌ക്രീനുകള്‍ പിടിച്ചെടുത്തത്. ഇതിനെതിരെ തമിഴ്‌നാട് ബിജെപി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT