ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ കടിച്ചുവലിക്കുന്ന പുലിയുടെ ദൃശ്യം 
India

പുലിയെ കണ്ട് പരക്കംപാഞ്ഞു, കാലില്‍ കടിച്ചുവലിച്ചു, അത്ഭുത രക്ഷപ്പെടല്‍- വീഡിയോ 

നഗരത്തില്‍ ഇറങ്ങിയ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നഗരത്തില്‍ ഇറങ്ങിയ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലിയെ കണ്ട് ലോറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചയാളുടെ കാലില്‍ കടിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പുലിയെ കണ്ട് തെരുവുനായ്ക്കള്‍ ചുറ്റിലും കൂടിയെങ്കിലും പുലി ഗര്‍ജ്ജിച്ച് ഓടിച്ചു. 

സിസിടിവി ഇഡിയോട്ട്‌സ് എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. പുലിയെ കണ്ട് രണ്ടുപേര്‍ പരക്കം പായുന്നതാണ് വീഡിയോയുടെ തുടക്കം. ഒരാള്‍ ലോറിയുടെ ഉള്ളില്‍ കയറി രക്ഷപ്പെട്ടു. രണ്ടാമത്തെയാള്‍ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അത് അടഞ്ഞുകിടന്നിരുന്നതിനാല്‍ അകത്തുകയറാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ലോറി ലക്ഷ്യമാക്കി തിരിച്ചുവന്നയാളുടെ കാലിലാണ് പുലി കടിച്ചത്. ലോറിയുടെ അകത്തേയ്ക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി കടിച്ചത്. ലോറി തൊഴിലാളി സര്‍വശക്തിയും ഉപയോഗിച്ച് ലോറിയുടെ അകത്തേയ്ക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ പുലി പിടിത്തം വിട്ടു. തുടര്‍ന്ന് എങ്ങോട്ട് പോകണമെന്ന് അറിയാതെ പരക്കം പാഞ്ഞ പുലിയുടെ ചുറ്റിലും നായ്ക്കള്‍ കൂടി. കുരച്ചുകൊണ്ട് ചുറ്റിലും കൂടിയ നായ്ക്കള്‍ പുലിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പ്രത്യാക്രമണത്തിന് പുലി മുതിര്‍ന്നതോടെ നായ്ക്കള്‍ പിന്‍വാങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT