നായയെ ആക്രമിക്കുന്ന പുലിയുടെ ദൃശ്യം 
India

നായയെ തിന്നാൻ പുലിയിറങ്ങി, ഓടിച്ചുവിട്ടു; 'സഹജീവി സ്നേഹം'- വീഡിയോ

ജനവാസ മേഖലകളിൽ വന്യമൃ​ഗങ്ങൾ ഇറങ്ങുന്നത് ഇന്ന് ഒരു പുതുമയുള്ള വാർത്തയല്ല

Author : സമകാലിക മലയാളം ഡെസ്ക്

ജനവാസ മേഖലകളിൽ വന്യമൃ​ഗങ്ങൾ ഇറങ്ങുന്നത് ഇന്ന് ഒരു പുതുമയുള്ള വാർത്തയല്ല. മനുഷ്യരും വന്യമൃ​ഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച് വരികയാണ്.ഇപ്പോൾ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയുടെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

മഹാരാഷ്ട്ര നാസിക് സിറ്റിയിൽ‌ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ഹൗസിങ് സൊസൈറ്റിയിൽ ഉറങ്ങിക്കിടക്കുന്ന നായയെ കടുവ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.സിസിടിവിയിലാണ് നായയുടെ അടുത്തെത്തിയ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കോറിഡോറിൽ കിടന്നുറങ്ങുകയായിരുന്ന നായയുടെ അടുത്തേക്ക് പുലി വരുന്നതും അതിനെ അക്രമിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ പതിഞ്ഞിരിക്കുന്നത്. അതേ സമയത്ത് തന്നെ കുറച്ച് അകലെ കിടന്നിരുന്ന മറ്റൊരു നായ രക്ഷയ്ക്കെത്തുന്നതും വീഡിയോയിൽ കാണാം. ആ നായ പുലിക്ക് നേരെ നിർത്താതെ കുരയ്ക്കുകയാണ്. 

പുലി പുറത്തേക്കിറങ്ങുന്നതും നായകളും പുറത്തേക്ക് ഇറങ്ങുന്നതും വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. എന്നിരുന്നാലും നായകൾ പുലിയെ തുരത്തിയോടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT