വരാന്തയില്‍ നിന്നും നായയെ കടിച്ചെടുത്ത് പോകുന്ന പുള്ളിപ്പുലി 
India

വരാന്തയില്‍ നിന്നും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; ഭീതിയില്‍ നാട്ടുകാര്‍ (വീഡിയോ)

വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന നായയെ  പതുങ്ങി പിടിക്കുന്ന പുലിയുടെ വീഡിയോ വൈറല്‍ 

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന നായയെ  പതുങ്ങി പിടിക്കുന്ന പുലിയുടെ വീഡിയോ വൈറല്‍. വീഡിയോ പുറത്തുവന്നതിന് പിന്നാലെ 
മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭുസേ ഗ്രാമത്തില്‍ നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. 

രാത്രിയില്‍ വീടിനോടു ചേര്‍ന്ന് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വളര്‍ത്തു നായയെ കൂറ്റന്‍ പുള്ളിപ്പുലി കടിച്ചെടുത്തുകൊണ്ടുപോകുന്ന ദൃശ്യം പേടിപ്പെടുത്തുന്നതാണ്. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാമ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഗ്രില്ലുകള്‍ക്കിടയിലൂടെയാണ് പുലി പതുങ്ങി കോലായില്‍ കയറി നായയ്ക്ക് സമീപത്തെത്തിയത്. പുലി തൊട്ടടുത്തത്തുന്നവരെയും നായ അറിഞ്ഞിരുന്നില്ല. പുലി ആക്രമിച്ചതോടെ നായ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. നായയുടെ പിടലിയില്‍ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ വ്യക്തമാണ്ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. രാത്രികാലങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കൊടുക്കുന്നുണ്ട്. മുന്‍പ് പല തവണയും നാസിക്കിന്റെ സമീപപ്രദേശങ്ങളില്‍ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു കയറി അവ ആക്രമിക്കുന്നത് വിരളമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍