സ്ഥലത്ത് പ്രത്യേക ദൗത്യ സേന തിരച്ചില്‍ നടത്തുന്നു  എക്‌സ്, എഎന്‍ഐ
India

ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി; തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്, പ്രത്യേക ദൗത്യസേനയെ നിയോഗിച്ചു, വിഡിയോ

17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന. കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്.

17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. പിന്നാലെ വനം വകുപ്പ് ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ കാമറയില്‍ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുലിയെ കണ്ട സാഹചര്യത്തില്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലത്ത് അസ്വഭാവികമായി എന്തെങ്കിലും കണ്ടാല്‍ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ 2ന് ജിഗനിക്കു സമീപം കൈലാസനഹള്ളിയിലെ പാര്‍പ്പിട കേന്ദ്രത്തില്‍ പുള്ളിപ്പുലിയെ കണ്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

സുകുമാരക്കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി; രമേശ് ചെന്നിത്തല

ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര്‍ പ്രഗ്‌നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

സോണിയയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി; നേപ്പാളില്‍ മരണസംഖ്യ 400 കടന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

16 കോടി മുടക്കി, ഒടുവിൽ കാടുകയറി നശിക്കുന്നു; രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം നോക്കുകുത്തി