Leopard Kills Dog At IIT Bombay source: x
India

ബോംബെ ഐഐടി കാമ്പസില്‍ നായയെ കടിച്ചുകുടഞ്ഞ് പുലി; വിദ്യാര്‍ഥികള്‍ ഭീതിയില്‍- വിഡിയോ

ബോംബെ ഐഐടി കാമ്പസില്‍ ഭീതി വിതച്ച് പുള്ളിപ്പുലി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ബോംബെ ഐഐടി കാമ്പസില്‍ ഭീതി വിതച്ച് പുള്ളിപ്പുലി. കാമ്പസിനുള്ളില്‍ തെരുവുനായയെ പുള്ളിപ്പുലി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിദ്യാര്‍ഥികളും പരിസരപ്രദേശങ്ങളിലുള്ളവരും ഭീതിയിലായത്.

പോവായിലെ ഐഐടി ബോംബെ കാമ്പസിലെ ജീവനക്കാരുടെ ഹോസ്റ്റല്‍ പരിസരത്ത് ആണ് സംഭവം. ജൂണ്‍ 19-ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. കാമ്പസിലെ ജനവാസ മേഖലകളില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നതില്‍ പ്രദേശവാസികളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

ഒരു ഗോവണിയുടെ അരികില്‍ തെരുവുനായ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്തോ അപകടം മണത്തറിഞ്ഞതുപോലെ നായ അസ്വസ്ഥതയോടെ വലതുവശത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് കാണാം. നിമിഷങ്ങള്‍ക്കകം, പുള്ളിപ്പുലി നായയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ നായ ശ്രമിച്ചതോടെ ചെറിയൊരു പോരാട്ടം നടന്നു.

എന്നാല്‍, ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ പുള്ളിപ്പുലി നായയുടെ കഴുത്തില്‍ കടിച്ചുകുടഞ്ഞ് അതിനെ കീഴ്‌പ്പെടുത്തി. ആക്രമണത്തില്‍ നായ ചത്തതിനുശേഷം പുള്ളിപ്പുലി അതിന്റെ ജഡവും വലിച്ച് ഇരുട്ടിലേക്ക് മറഞ്ഞു.

 Leopard Kills Dog At IIT Bombay, CCTV Footage Sparks Fear Among Residents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

മംഗളൂരു റിഫൈനറിയിൽ ഫയർ ഓഫീസർ ഒഴിവ്; വാർഷിക ശമ്പളം 14 ലക്ഷം വരെ

'പീക്ക് സംഭവം ലോഡിങ്'; ആലുവ ഗ്യാങ് വീണ്ടും; നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു

'ഓഫ് ഡേ' വെറുതെ കളയരുത്; പുതിയ ഹോബി പരീക്ഷിക്കാൻ പറ്റിയ ദിവസം, ഇതാ ചില ഐഡിയകൾ

തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ മെലോണി കെഞ്ചിയെന്ന് ട്രംപ്; വല്ലാത്ത തള്ളെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി