പ്രതീകാത്മക ചിത്രം 
India

തുണിയെന്ന് കരുതി പിടിച്ചുവലിച്ചു ; പുള്ളിപ്പുലിയെന്ന് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ ഞെട്ടി ; വനിതാ ഹോസ്റ്റലില്‍ പരിഭ്രാന്തി

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നാലു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുലിയെ കൂട്ടിലാക്കാന്‍ കഴിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി : ലേഡീസ് ഹോസ്റ്റലില്‍ കയറിയ പുള്ളിപ്പുലി അന്തേവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. അസമിലെ ഹംഗേരാബാരിയിലാണ് സംഭവം. ഹോസ്റ്റല്‍ മുറിയിലെ സോഫയ്ക്ക് അടിയില്‍ സുഖമായി ഉറങ്ങുകയായിരുന്നു അതിക്രമിച്ചു കടന്ന പുലി.

15 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. സോഫയ്ക്ക് അടിയില്‍ കിടന്ന പുലിയെ തുണിയെന്ന് തെറ്റിദ്ധരിച്ച് ഒരു പെണ്‍കുട്ടി പിടിച്ചതോടെയാണ് അതിക്രമിച്ചു കയറിയ 'ഭീകരനെ' തിരിച്ചറിയുന്നത്. 

ഭയന്ന പെണ്‍കുട്ടികള്‍ മുറിയില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നാലു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുലിയെ കൂട്ടിലാക്കാന്‍ കഴിഞ്ഞത്. 

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വെച്ചതോടെ, പുലി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതും പരിഭ്രാന്തി ഇരട്ടിച്ചു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ പുലിയെ കൂട്ടിലടയ്ക്കുകയായിരുന്നു.

പുലിയെ മൃഗശാലയിലേക്ക് മാറ്റി. പരിക്കുകള്‍ ഭേദമായ ശേഷം  പുലിയെ കാട്ടില്‍ വിടുമെന്ന് അസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT