മെഡിക്കല്‍ കോളജില്‍ അലഞ്ഞുതിരിയുന്ന പുലി 
India

മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങി, മുറികള്‍ കയറിയിറങ്ങി; പരിഭ്രാന്തി (വീഡിയോ)

കര്‍ണാടകയില്‍ മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി. മെഡിക്കല്‍ കോളജിന്റെ ഇടനാഴിയിലൂടെ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ചാമരാജനഗര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ് പുലി അലഞ്ഞുതിരിഞ്ഞ് നടന്നത്.ദൃശ്യങ്ങളില്‍ ഇത് കരിമ്പുലിയാണോ എന്ന് സംശയം ഉയര്‍ന്നുവെങ്കിലും പിന്നീട് ഇത് സാധാരണ പുലിയാണെന്ന് സ്ഥിരീകരിച്ചു. നിറവ്യത്യാസമാണ് ഈ സംശയത്തിന് കാരണം.

ഹോസ്റ്റല്‍ കെട്ടിടത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. മുറികള്‍ പരിശോധിക്കുന്നത് പോലെ മുറികള്‍ ഒന്നാകെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത് കടുവാസംരക്ഷണ കേന്ദ്രത്തിന് സമീപമാണ്. പുലിയെ ഇതിന് മുന്‍പും മെഡിക്കല്‍ കോളജില്‍ കണ്ടിട്ടുള്ളതായി അധികൃതര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ