court 
India

ജയിലില്‍ വന്ന് കണ്ടില്ല; ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

മോഷണക്കേസില്‍ ജയില്‍ വാസം അനുഭവിക്കുന്നതിനിടെ ഖലീല്‍ അന്‍സാരിയെ ജയിലില്‍ വന്ന് കാണാതിരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ഇയാള്‍ ഭാര്യ യാസ്മിന്‍ ബാനുവിനെ കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജയിലില്‍ കഴിയുമ്പോള്‍ വന്ന് കാണാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മൊഹമ്മദ് നസീം ഖലീല്‍ അന്‍സാരി എന്ന യുവാവിനാണ് മുംബൈയിലെ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

മോഷണക്കേസില്‍ ജയില്‍ വാസം അനുഭവിക്കുന്നതിനിടെ ഖലീല്‍ അന്‍സാരിയെ ജയിലില്‍ വന്ന് കാണാതിരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ഇയാള്‍ ഭാര്യ യാസ്മിന്‍ ബാനുവിനെ കൊലപ്പെടുത്തിയത്. മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. 2019ലാണ് ഇയാള്‍ മോഷണ കേസില്‍ ജയിലിലായത്. ഈ കേസില്‍ 2020 ഫെബ്രുവരി 26 നാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ജയിലില്‍ ഒരിക്കല്‍ പോലും വന്ന് സന്ദര്‍ശിച്ചില്ലെന്ന് ആരോപിച്ച് കൊന്നത്.

ഭാര്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അയല്‍വാസിയേയും അയല്‍വാസിയുടെ കുട്ടിയേയും ഇയാള്‍ മര്‍ദിച്ചു. അയല്‍വാസി പൊലീസിനെ വിളിച്ചതോടെ അന്‍സാരി യാസ്മിന്‍ ബാനുവിന്റെ വയറില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നാലെ യാസ്മിന്‍ബാനു തളര്‍ന്ന് വീണു. ഇതോടെ സമീപത്ത് കിടന്ന കല്ലെടുത്ത് അന്‍സാരി ഭാര്യയെ മര്‍ദിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റതാണെന്നും കേസിലെ പ്രധാനസാക്ഷിയായ അയല്‍വാസിയുമായി മുന്‍വൈരാഗ്യമുള്ളതിനാല്‍ പക പോക്കുകയാണെന്നുമാണ് ഇയാള്‍ കോടതിയില്‍ വാദിച്ചത്. യാസ്മിന്‍ ബാനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് യുവതിക്കേറ്റ പരിക്ക് വാഹനാപകടത്തില്‍ നിന്നല്ലെന്ന് കോടതി കണ്ടെത്തിയത്.

Life sentence for young man who killed wife, didn't come to see her while she was in prison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ റീഫണ്ടായി നല്‍കിയത് 610 കോടി; വിമാന പ്രതിസന്ധി അതിവേഗം പരിഹരിക്കുന്നതായി കേന്ദ്രം

കരിയറില്‍ ആദ്യം! ലാന്‍ഡോ നോറിസ് ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍

ട്രെയിനില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാര്‍, യുവതി പിടിയില്‍

കളറാക്കി കലാശക്കൊട്ട്, സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

SCROLL FOR NEXT