പ്രതീകാത്മക ചിത്രം 
India

പതിമൂന്നുകാരിയെ പ്രലോഭിച്ച് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു;  ലോക്കോ പൈലറ്റ് അറസ്റ്റില്‍

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ലോക്കോ പൈലറ്റ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കാന്‍പൂര്‍: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ലോക്കോ പൈലറ്റ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുകയും ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു. തുടര്‍ന്ന് ബ്ലാക്ക്‌മെയിലിങ് ആരംഭിച്ചതോടെ ദുരനുഭവം വീട്ടുകാരോട് തുറന്നുപറയുകയായിരുന്നു. പിതാവിന്റെ പരാതിയിലാണ് പ്രയാഗ് രാജ് സ്വദേശിയായ അഭിഷേക് പട്ടേല്‍ അറസ്റ്റിലായത്.

പെണ്‍കുട്ടിയെ ഇയാള്‍ തന്ത്രപൂര്‍വം കെണിയില്‍ വീഴ്ത്തുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നാലെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് സൂപ്രണ്ട് ദീപക് പറഞ്ഞു.

പ്രതി അഭിഷേക് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ