പ്രധാനമന്ത്രി നരേന്ദ്ര മോദി ഫയല്‍ ചിത്രം
India

വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

വോട്ടര്‍മാരുടെ പ്രതിബദ്ധതുയും അർപ്പണബോധവും രാജ്യത്ത് ജനാധിപത്യ ചൈതന്യം വളർത്തുമെന്നും മോദി എക്സിൽ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെയും യുവതലമുറയെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും വോട്ടെടുപ്പിൽ അവരുടെ സാന്നിധ്യം പ്രോത്സാഹജനകമായിരുന്നുവെന്നും മോദി എക്സിൽ കുറിച്ചു.

തെര‍ഞ്ഞെടുപ്പിൽ പങ്കാളിയായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. വോട്ടര്‍മാരുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശില. അവരുടെ പ്രതിബദ്ധതുയും അർപ്പണബോധവും രാജ്യത്ത് ജനാധിപത്യ ചൈതന്യം വളർത്തുമെന്നും മോദി എക്സിൽ കുറിച്ചു. എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ന് പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ ഫലത്തിൽ മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി 150 സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യത്തിന് 12 ശതമാനം വോട്ടുവിഹിതം വര്‍ധിക്കും. അതേസമയം, ഇന്ത്യ സഖ്യത്തിന്റെ വോട്ടുവിഹിതത്തില്‍ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും സര്‍വേ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

SCROLL FOR NEXT