ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ കാര്‍  
India

കാമുകിയുടെ വിവാഹം ഉറപ്പിച്ചു; പ്രണയദിനത്തില്‍ അരുംകൊല; കാറിനുള്ളില്‍ വച്ച് യുവതിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി

ഇരുവരെയും കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

നോയിഡ: പ്രണയദിനത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അരുംകൊല. 26 വയസുകാരിയെ കാറിനുള്ളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഇരുവരെയും കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി സ്വദേശി സുമിത്, നോയിഡ സ്വദേശി രേഖ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് പറഞ്ഞു.

സംശയാസ്പദമായ നിലയില്‍ കാര്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാര്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. തോക്കും കാറിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാറിനുള്ളില്‍ നിന്ന് സുമിത് എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. താനും രേഖയുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. എന്നാല്‍ മറ്റൊരാളുമായി രേഖയുടെ വിവാഹം ഉറപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും തുടര്‍ന്നാണ് രേഖയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Horrific Valentine’s Day murder in Noida: Man shoots girlfriend inside car, then turns gun on himself

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും യുദ്ധം?, ഇറാൻ തീരത്ത് യുഎസ് ആക്രമണ കപ്പൽ വിന്യസിച്ചു; ചർച്ച വേണമെന്ന് ഇറാൻ

കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

Today's Rashi Phalam April 14 |കുടുംബത്തിൽ സമാധാനകരമായ അന്തരീക്ഷം,ജോലിയിൽ ഉയർച്ച

നാണക്കേടിന്റെ റെക്കോര്‍ഡ്; സഞ്ജു രക്ഷപ്പെട്ടു, രോഹിതും; ആ 'പട്ടം' ഇനി അഭിഷേകിന്റെ തലയില്‍!

'4 വിക്കറ്റുകള്‍'; മുന്‍നിരയെ പ്രഫുലും വാലറ്റത്തെ സാകിബും തൂത്തെറിഞ്ഞു; ഹൈദരാബാദില്‍ 'റോയല്‍സ്' പതനം!

SCROLL FOR NEXT