പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവുമായി പിരിഞ്ഞു, യുവാവുമായി പ്രണയം; 'നാണക്കേട്' ഓര്‍ത്ത് പിന്‍വാങ്ങി;  വീട്ടമ്മയുടെ സ്വകാര്യചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുനല്‍കി; കേസ്

ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന വീട്ടമ്മ ഉപേക്ഷിച്ചുപോയ ദേഷ്യത്തില്‍ സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് കാമുകന്റെ പ്രതികാരം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന വീട്ടമ്മ ഉപേക്ഷിച്ചുപോയ ദേഷ്യത്തില്‍ സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് കാമുകന്റെ പ്രതികാരം. അംബാവാഡി സ്വദേശിയായ 43 കാരിയാണ് യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പതിനഞ്ചുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവര്‍ കാറ്ററിങ് ഏജന്‍സിയിലെ ജീവനക്കാരിയാണ്. 

ഒന്നരവര്‍ഷം മുന്‍പാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ യുവാവുമായി അടുപ്പത്തിലയാത്. എന്നാല്‍ മക്കളെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഈ ബന്ധം മൂന്നാം മാസത്തില്‍ സ്ത്രീ ഉപേക്ഷിച്ചു. ഈ ബന്ധം മക്കള്‍ക്ക്് നാണക്കേടുണ്ടാക്കും എന്ന കാരണത്താലാണ് ബന്ധത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ഇതിന് പിന്നാലെ യുവാവ് ഇവരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. 

ഇവരുമായുള്ള ബന്ധം തുടരാന്‍ താത്പര്യം പ്രകടിപ്പിച്ച ഇയാള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ഈ ചിത്രങ്ങളെല്ലാം പരസ്യപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. എന്നാല്‍ സ്ത്രീ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീയുടെ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുനല്‍കിയത്

മകനും മകള്‍ക്കും ചിത്രങ്ങള്‍ എത്തിയതോടെ സ്ത്രീ പരാതിയുമായി അഹമ്മദാബാദ് പൊലീസ് സൈബര്‍സെല്ലിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT