പ്രതീകാത്മക ചിത്രം 
India

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം, 40കാരിയായ വിധവയെ 20കാരന്‍ കഴുത്തുമുറിച്ച് കൊന്നു; പ്രതി കുടുങ്ങിയത് ഇങ്ങനെ 

രാജ്യതലസ്ഥാനത്ത് 40കാരിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 40കാരിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഇരുവരും പരസ്പരം പ്രണയത്തിലായിരുന്നു. 40കാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹി ദ്വാരകയിലാണ് സംഭവം. 40കാരിയായ മോണിക്ക ശര്‍മ്മയെയാണ് ശനിയാഴ്ച വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമമൊന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ, അറിയാവുന്ന ആളാണ് ഇതിന് പിന്നിലെന്ന നിഗമനത്തില്‍ പൊലീസ് എത്തി. തുടര്‍ന്ന് മോണിക്ക ശര്‍മ്മയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്ന് കൃഷന്‍ കുമാര്‍ എന്ന ടാക്‌സി ഡ്രൈവറായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിയെ പിടികൂടിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി മോണിക്ക ശര്‍മ്മയുമായി അടുപ്പത്തിലായിരുന്നുവെന്ന് കുമാര്‍ പൊലീസിന് മൊഴി നല്‍കി. ഫെബ്രുവരിയില്‍ ഭര്‍ത്താവ് മരിച്ചതോടെ, യുവതി കുമാറുമായി അകലം പാലിക്കാന്‍ തുടങ്ങി. കുമാറിന്റെ ഫോണ്‍ വിളികള്‍ എടുക്കാതെയായി. ഇതോടെ മോണിക്ക ശര്‍മ്മയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടെന്ന് കുമാര്‍ സംശയിച്ചു. ഇതിന് പിന്നാലെയാണ് കുമാര്‍ യുവതിയെ കഴുത്തുമുറിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

കോഴിക്കോട് രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടികളെ കാണാതായി, പരാതി

'നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം'; യുവതികളോട് കങ്കണ

ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, പരാജയം എല്‍ഡിഎഫിന്റെ അവസാനമല്ലെന്ന് പിണറായി, സഞ്ജുവിനെ തഴഞ്ഞു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT