ഡ്രൈവറെ യുവതി മര്‍ദ്ദിക്കുന്നു / വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
India

സിഗ്നല്‍ ലംഘിച്ച് വാഹനങ്ങള്‍ ; 'കൂളായി' സീബ്രാ ലൈനിലൂടെ നടന്ന് യുവതി ;  നടുറോഡില്‍ ടാക്‌സി ഡ്രൈവര്‍ക്ക് പൊതിരെ തല്ല് ( വീഡിയോ)

ഡ്രൈവറുടെ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും, അയാളെ പൊതിരെ തല്ലുകയുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : സിഗ്നല്‍ ലംഘിച്ച് വാഹനം ഓടിച്ചതിന് ടാക്‌സി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. ലക്‌നൗ കൃഷ്ണനഗറിലെ നഹാരിയ ചൗഹാര ട്രാഫിക് സിഗ്നലില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്നല്‍ തെളിഞ്ഞുനില്‍ക്കെ യുവതി സീബ്ര ലൈനിലൂടെ നടക്കുകയായിരുന്നു. ഇതേസമയം സിഗ്നല്‍ ലംഘിച്ച് നിരവധി വാഹനങ്ങള്‍ കടന്നുപോയി. 

ഇതിനിടെ യുവതി മുന്നിലെത്തിയപ്പോള്‍ ടാക്‌സി ഡ്രൈവര്‍ വാഹനം നിര്‍ത്തി. ഇതോടെ, വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യുവതി ടാക്‌സിയുടെ മിറര്‍ തകര്‍ത്തു. ഡോര്‍ തുറന്ന് ഡ്രൈവറുടെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു. ഇതോടെ പുറത്തിറങ്ങിയ ഡ്രൈവറെ ജനം നോക്കിനില്‍ക്കെ യുവതി പൊതിരെ തല്ലുകയായിരുന്നു.
 

മര്‍ദ്ദനമേറ്റ ഡ്രൈവര്‍ പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. യുവതി എറിഞ്ഞുപൊട്ടിച്ച വിലയേറിയ ഫോണ്‍ മുതലാളിയുടേതാണെന്നും യുവാവ് പറയുന്നു. സാദത്ത് അലി സിദ്ധിഖി എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. അതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് പെണ്‍കുട്ടി കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. 

വീഡിയോ വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.ഗതാഗത തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. മര്‍ദനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സജീവമായി. ഇക്കാര്യം ആവശ്യപ്പെട്ട് ട്വിറ്ററില്‍ അറസ്റ്റ്‌ലക്‌നൗഗേള്‍ ഹാഷ്ടാഗ് ട്രെന്‍ഡിംഗാണ്. ചുവപ്പ് സിഗ്നല്‍ കത്തിനില്‍ക്കെ, അത് കണക്കിലെടുക്കാതെ ബസ് അടക്കം വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT