പട്ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുദിവസം മാത്രം ബാക്കിനില്ക്കെ ആര്ജെഡി നേതാവ് തേജസ്വി യാദവിന്റെ ജന്മദിനം ആഘോഷമാക്കി പാര്ട്ടി പ്രവര്ത്തകര്. തേജസ്വിയെ കൃഷ്ണന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് ബിഹാറില് ബാനറുകള് കെട്ടി. കൃഷ്ണാവതരമായ ഭാവി മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള് എന്നാണ് ബാനറുകളിലുള്ളത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില് മധുരം വിതരണം ചെയ്താണ് ആര്ജെഡി പ്രവര്ത്തകര് തേജസ്വിയുടെ ജന്മദിനം ആഘോഷിച്ചത്. എക്സിറ്റ് പോളുകള് മഹാസഖ്യത്തിന് മേല്ക്കൈ പ്രവചിച്ച സാഹചര്യത്തിലാണ് ആര്ജെഡിയുടെ വലിയ സന്തോഷ പ്രകടനം.
അതേസമയം, ജന്മദിന ആശംസകള് നേരാന് പ്രവര്ത്തകര് തേജസ്വിയുടെ വീട്ടിലേക്ക് പോകരുതെന്നും പകരം കൗണ്ടിങ് സ്റ്റേഷനുകളുടെ പരിസരത്ത് ഉണ്ടാകണമെന്നും ആര്ജെഡി നിര്ദേശം നല്കിയിട്ടുണ്ട്. കൗണ്ടിങ് സ്റ്റേഷനുകള്ക്ക് മുന്നില് ജാഗ്രതയോടെ നില്ക്കാനാണ് നിര്ദേശം.
നേരത്തെ, വോട്ടെണ്ണല് ദിനത്തില് സംയമനത്തോടെ പെരുമാറണമെന്ന് ആര്ജെഡി പ്രവര്ത്തകര്ക്ക് നിര്ദേശം നല്കിയിരുന്നു. അമിത ആഹ്ലാദ പ്രകടനങ്ങള് വേണ്ടെന്നും പടക്കം പൊട്ടിക്കരുത്, വര്ണങ്ങള് വാരിവിതറരുത് എന്നും നിര്ദേശമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates