ഇൻഡോറിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയവർ മഷി പുരട്ടിയ കൈ വിരൽ ഉയർത്തി കാണിക്കുന്നു/ എഎൻഐ 
India

നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശ് ഇന്ന് പോളിങ് ബൂത്തിൽ, ഛത്തീസ്​ഗഡിൽ രണ്ടാം ഘട്ടം

മധ്യപ്രദേശിൽ 252 വനിതകളടക്കം 2533 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥാനങ്ങളിൽ ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തിൽ തന്നെയാണ് പോളിങ്. ഛത്തീസ്​ഗഡിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. 

മധ്യപ്രദേശിൽ 252 വനിതകളടക്കം 2533 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാൻ സമയം. ചില മണ്ഡലങ്ങളിൽ ഏഴിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് മൂന്ന് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഛത്തീസ്​ഗഡിൽ രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വോട്ടു ചെയ്യാൻ അവസരം. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് ബൂത്തുകളിൽ രാവിലെ ഏഴിനു വോട്ടെടുപ്പ് ആരംഭിച്ചു. ഇവിടെ വൈകീട്ട് മൂന്ന് വരെയാണ് പോളിങ്. 958 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ആകെ മത്സര രം​ഗത്തുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT